india
കല്യാണത്തിന് പിന്നാലെ നടുറോഡില്‍; ഉറുമി വീശി വധുവിന്റെ അഭ്യാസപ്രകടനം: വിഡിയോ
കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഉറുമി വീശി ആളുകളെ അത്ഭുതപ്പെടുത്തുന്ന 22കാരിയുടെ വീഡിയോയാണ് പുറത്തുവന്നത്
ചെന്നൈ: തമിഴ്‌നാട്ടില്‍ വധു വിവിധ ആയോധന കലകളില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു. കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഉറുമി വീശി ആളുകളെ അത്ഭുതപ്പെടുത്തുന്ന 22കാരിയുടെ വീഡിയോയാണ് പുറത്തുവന്നത്.
തൂത്തുകുടിയിലാണ് സംഭവം. 22 വയസുള്ള പി നിഷയാണ് കല്യാണ മണ്ഡപത്തിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്. റോഡില്‍ അതിവിദഗ്ധമായി ഉറുമി വീശുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇതിന് പുറമേ മറ്റു ആയോധന കലകളിലും അഭ്യാസപ്രകടനം നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പെണ്‍കുട്ടികള്‍ സ്വയരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് ഓര്‍മ്മിപ്പിക്കാനാണ് അഭ്യാസ പ്രകടനം നടത്തിയതെന്ന് നിഷ പറയുന്നു. അനായാസമായാണ് യുവതി ഉറുമി വീശിയത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
Totally floored by this rockstar bride from TN performing Silambam-the ancient martial dance art in her wedding ♥️ Nisha you are breaking stereotypes effortlessly. More and more girls should get inspired to learn Silambam #Silambam #TamilNadu video- shared pic.twitter.com/8n80q11eY7
— Supriya Sahu IAS (@supriyasahuias) July 2, 2021
india
എസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.ഐ.ആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) വോട്ടർ പട്ടിക ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെ തുടർന്നുണ്ടായ ആശങ്കക്കിടെ 82 വയസ്സുള്ള വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. എസ്.ടി വിഭാഗമായ സാന്താൾ കമ്യൂണിറ്റിയിൽപ്പെട്ട ദുർജൻ മാജിയാണ് മരിച്ചത്.
എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായതെന്ന് മകൻ കനായ് പറഞ്ഞു. “എന്റെ അച്ഛൻ എസ്.ഐ.ആർ എണ്ണൽ ഫോം സമർപ്പിച്ചിരുന്നു. 2002 ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. എന്നിട്ടും ഹിയറിങ്ങിന് വിളിപ്പിച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല,” ദിവസവേതനക്കാരനായ കനായ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് റിക്ഷ അന്വേഷിച്ച് പുറപ്പെട്ട മാജിക്ക് വാഹന സൗകര്യം ലഭിക്കാതിരിക്കുകയും ഹിയറിങ്ങിന് പോകാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് പോയി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. ഓടുന്ന ട്രെയിനിടിച്ച് മരണമുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.
1943 ജൂലൈ 18ന് ജനിച്ച മാജി ജന്മനാ ഇന്ത്യൻ പൗരനും ദീർഘകാല വോട്ടറുമായിരുന്നു. സാധുവായ വോട്ടർ ഐഡി കാർഡ് കൈവശം ഉണ്ടായിരുന്നുവെന്നും 2002 ലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ നിലവിൽ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ അദ്ദേഹത്തിന്റെ പേര് ഓൺലൈൻ വോട്ടർ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവം വിവാദമായതോടെ 85 വയസ്സോ അതിലധികമോ പ്രായമുള്ളവരെയും ഗുരുതര രോഗികളെയും വൈകല്യമുള്ളവരെയും പ്രത്യേക അഭ്യർഥനയില്ലാതെ വ്യക്തിപരമായ ഹിയറിങ്ങിനായി വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച ഉത്തരവിറക്കി.
india
കര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്‌ളാറ്റ്
ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറും
കർണാടകയിലെ യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്‌ളാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്‌ളാറ്റുകൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും.
ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്‌സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്‌ളാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും പുനരധിവാസം.
india
‘വന്ദേമാതരം’ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി: രണ്‍ദീപ് സുര്‍ജേവാല
. ഹരിയാനയില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മാതൃരാജ്യത്തോടുള്ള ബഹുമാനം സൂചിപ്പിക്കുന്ന വന്ദേമാതരം എന്ന മുദ്രാവാക്യം വിദ്വേഷത്തിന്റെ ഭാഷയാക്കി ബിജെപി മാറ്റിയതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഹരിയാനയില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വര്‍ഷങ്ങളായി സംസ്ഥാനം ഒന്നിലധികം വരികളായി വിഭജിക്കപ്പെട്ടു – ജാട്ട്, ജാട്ട് ഇതര, പഞ്ചാബി, അഗര്‍വാള്‍, രവിദാസിയ, ദരിദ്രര്‍ക്കിടയില്‍ വാല്‍മീകി, സിഖ്, ഹിന്ദു, ബ്രാഹ്‌മണര്‍ക്കും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ച് മേവാത്തില്‍ പാര്‍ട്ടി സമുദായങ്ങളെ ധ്രുവീകരിച്ചുവെന്ന് രാജ്യസഭാ എംപി ആരോപിച്ചു.
ശ്രീകൃഷ്ണന്റെ അധ്യാപനവുമായി ബന്ധപ്പെട്ട പുണ്യഭൂമിയായി കണക്കാക്കപ്പെടുന്ന കൈതല്‍-കപിസ്ഥല്‍ പോലും തങ്ങളുടെ സ്വന്തക്കാരെ പുറത്തുള്ളവരായി മുദ്രകുത്തുന്നതും ദുരുപയോഗം ചെയ്യുന്നതും കണ്ടുനില്‍ക്കുന്ന തരത്തില്‍ വിദ്വേഷത്തിന്റെ വ്യാപനം എത്തിയതായി നേതാവ് പറഞ്ഞു. ഹരിയാനയിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോടും കര്‍ഷകരോടും അഭ്യര്‍ത്ഥിച്ച അദ്ദേഹം, കൃഷിയിലൂടെ രാജ്യത്തെ പോഷിപ്പിക്കാന്‍ അറിയപ്പെടുന്ന ഒരു സംസ്ഥാനത്ത് ‘വിദ്വേഷത്തിന്റെ വിള’ വിതച്ചതിന് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചു. നിശ്ശബ്ദതയുടെ സമയം അവസാനിച്ചെന്നും ഭിന്നതകള്‍ക്ക് അതീതമായി ഉയരാനും ഭഗവദ്ഗീതയില്‍ പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും കടമയുടെയും ധര്‍മ്മത്തിന്റെയും സന്ദേശം പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുറ്റവാളികള്‍ക്ക് മുന്നില്‍ നിയമം നിസ്സഹായരായി കാണപ്പെടുമ്പോള്‍, ഹരിയാനയിലെ ജനങ്ങളുടെ കൂട്ടായ മനസ്സാക്ഷിയിലും ജ്ഞാനത്തിലുമാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷ, സുര്‍ജേവാല പറഞ്ഞു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india3 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala1 day agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala1 day agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
News3 days agoപാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
