Connect with us

Culture

മുഖ്യമന്ത്രിക്ക് മനസിലാകാത്തത് തന്നെയാണ് പ്രശ്നം: ചെന്നിത്തല

Published

on

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് കേരളത്തില്‍ എല്ലാ പേര്‍ക്കും മനസിലായിട്ടും മുഖ്യമന്ത്രിക്ക് മനസിലാവാത്തത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്കും വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കും സീതാറാം യെച്ചൂരിക്കും സി.പി.ഐക്കും മനസിലായി. പക്ഷേ മുഖ്യമന്ത്രിക്ക് മാത്രം മനസിലാവുന്നില്ല. അത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നം- ചെന്നിത്തല പറഞ്ഞു.
അഞ്ചു ദിവസം ആഹാരമോ വെള്ളമോ കുടിക്കാതെ ജിണ്ഷുവിന്റെ അമ്മയും കുടുംബവും നടത്തിയ സഹന സമരത്തെ അപഹസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ആസ്പത്രിയില്‍ ചെന്ന് ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി സമരം ഒത്തു തീര്‍പ്പാക്കിയ ശേഷം മുഖ്യമന്ത്രി സമരത്തെ തള്ളിപ്പറയുന്നതും കരാറില്‍ നിന്ന് പിന്നാക്കം പോവുന്നതും വഞ്ചനയാണ്. ജിഷ്ണുവിന്റെ കുടുംബത്തെ മാത്രമല്ല, ആ സമരത്തോടൊപ്പം നിന്ന കേരളത്തിലെ ജനങ്ങളെയാണ് മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നത്.
ജിഷ്ണുകേസ് അട്ടിമറിക്കുന്നതിനും തേയ്ച്ച് മായ്ച്ച് കളയുന്നതിനും സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തു. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാനാണ് പൊലീസ് ആദ്യം മുതല്‍ ശ്രമിച്ചത്. തെളിവുകളെല്ലാം നശിപ്പിക്കാന്‍ കൂട്ടു നിന്നു. ഇടിമുറിയിലെയും കുളിമുറിയിലേയും രക്തപ്പാടുകള്‍ കണ്ടില്ലെന്ന് നടിച്ചു. ജിഷ്ണുവിന്റെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകള്‍ എഫ്.ഐ.ആറിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയില്ല. ഒന്നര മാസത്തോളം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ ഇട്ടത്. ദുര്‍ബലമായ വകുപ്പുകളാണ് ആദ്യം ചേര്‍ത്തത്. പ്രതികളെ രക്ഷിക്കാന്‍ പഴുതിട്ടാണ് കേസ് ഫ്രെയിം ചെയ്തത്. അത് കൊണ്ടാണ് കോടതിയുടെ നിശിത വിമര്‍ശനം ഉണ്ടായത്. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. മകന്‍ നഷ്ടപ്പെട്ടതില്‍ മനസ് നീറി നീതി തേടി വരുന്ന ഒരമ്മയെ പൊലീസിനെ ഉപയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. സമരത്തിന് സഹായിക്കാന്‍ വന്നവരെ പിടികൂടി കല്‍തുറുങ്കിലടച്ചതും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രി ഒരാള്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്നമായിരുന്നു ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ ചെന്നപ്പോള്‍ ആ കുടുംബത്തിനുണ്ടായ മനംമാറ്റം എല്ലാവരും കണ്ടതാണ്. അധികാരികള്‍ക്ക് വേണ്ട വലിയ ഗുണം കാരുണ്യമാണ്. അതിനു പകരം പിടിവാശിയും ദുരഭിമാനവും മാത്രമായിരുന്നു മുഖ്യമന്ത്രിക്ക്.
ഷാജഹാനെതിരെ നടപടിയെടുത്തത് അവിടെ ചെന്ന് ബഹളമുണ്ടാക്കിയിട്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.
അന്ന് അവിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളിലൊന്നും ഷാജഹാനെ കാണാനില്ല. ബഹളത്തില്‍ നിന്ന് മാറി സംസാരിച്ച് നിന്ന ഷാജഹാനെയാണ് പിടികൂടിയത്. തനിക്ക് വ്യക്തിപരമായി വിരോധമുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ നടപടി ഉണ്ടാവുമായിരുന്നല്ലോ എന്ന് മുഖ്യമന്ത്രി പറയുന്നു. വിചിത്രമായ വാദഗതിയാണിത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വെറുതെ ആരെയെങ്കിലും പിടിച്ച് അകത്തിടാനാവുമോ? ഒരു സന്ദര്‍ഭം ഒത്തു വന്നു. സര്‍ക്കാര്‍ അത് പ്രയോജനപ്പെടുത്തി. അതാണ് ഷാജഹാന്റെ കാര്യത്തില്‍ സംഭവിച്ചത്. സമരത്തിന് സഹായിക്കുന്നവരെ പിടികൂടി ജയിലിലാക്കുന്നത് ഏകാധിപതികളുടെ സ്വഭാവമാണ്.കേരളം ഇത് അംഗീകരിക്കില്ല. സെല്‍ഭരണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നത്. അതിനെ ചെറുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ട്രാഫിക് റൂള്‍സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു

Published

on

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന്  പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കില്ല

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു.

Published

on

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഹർജി നൽകിയത്.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

Film

മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്

കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

Published

on

നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്.
ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു.

Continue Reading

Trending