തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമിസിനെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച കടുത്ത നിലപാടിന് പിന്നാലെ സര്‍ക്കാറിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ചീഫ് സെക്രട്ടറിയുടെ അതൃപ്തിക്ക് കാരണമായത്. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് വിജയാനന്ദ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി തന്റെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചിട്ടാണ് മടങ്ങിയത്.