ബീജിങ്: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടുത്തയാഴ്ചയോടെ തുറക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസം 9 പേര്‍ക്ക് മാത്രമാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്ത് നിന്ന് വന്നവരുമാണ്.

മാത്രമല്ല, ചൈനയിലെ ആശുപത്രികളില്‍ 288 കൊവിഡ് രോഗികള്‍ മാത്രമാണുള്ളത്. 361 പേര്‍ ഐസോലേഷനിലും കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചയോടെ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവര്‍ത്തനം. കോളജുകളിലെ അണ്ടന്‍ഗ്രാജ്വേറ്റ് കോഴ്‌സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും.