ലണ്ടന്‍: അമേരിക്കയെ കടത്തിവെട്ടി ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനത്ത്. ലോകവരുമാനത്തിന്റെ 60 ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ച് മക്കിന്‍സ് ആന്റ് കമ്പനിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2020ല്‍ 514 ലക്ഷം കോടി ഡോളറായി ഉയര്‍ന്ന ആഗോള ആസ്തിയുടെ മൂന്നിലൊന്നും ചൈനയുടെ സംഭാവനയാണ്. ചൈനീസ് സമ്പത്ത് 120 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ചൈനയിലും യു.എസിലും സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗം സമ്പന്നരായ 10 ശതമാനം കുടുംബങ്ങളുടെ കൈവശമാണ്.