Connect with us

main stories

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മരിച്ചവരുടെ എണ്ണം അഞ്ചായി

മഹീന്ദ രാജപക്‌സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്.

Published

on

കൊളംബൊ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണ കക്ഷി അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഭരണകക്ഷി എം.പിയടക്കം 5 പേര്‍ കൊല്ലപ്പെട്ടു. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭക്കാരുടെ ആക്രമണത്തില്‍ ഭരണ കക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് കൊല്ലപ്പെട്ടത്. നിട്ടാമ്പുവയില്‍ എം.പിയുടെ കാര്‍ തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ അദ്ദേഹം വെടിവെക്കുകയും ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ സമീപത്തെ കെട്ടിടത്തില്‍ അഭയം തേടാന്‍ ശ്രമിച്ച അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജനക്കൂട്ടം വളഞ്ഞതോടെ എം.പി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

മഹീന്ദ രാജപക്‌സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടേയും എം.പിമാരുടേയും മന്ത്രിമാരുടേയും വീടുകളും വാഹനങ്ങളുമടക്കം അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പലയിടത്തും പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജും നടത്തി. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ കുറുനഗരയിലെ കുടുംബ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഇവിടെ മേയറായ തുഷാര സഞ്ജീവയുടെ വീടും അഗ്നിക്കിരയാക്കി. രണ്ട് മന്ത്രിമാരുടേയും മൂന്ന് എം.പിമാരുടേയും വീടുകള്‍ക്കും ജനം തീയിട്ടു. കൊളംബൊ മൊറാതുവയിലുള്ള മേയറുടെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. രജപക്‌സെ അനുകൂലിയായ മുന്‍മന്ത്രി ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോയുടെ വീടും ഓഫീസും അഗ്നിക്കിരയാക്കി. ഡസനോളം വാഹനങ്ങളും കത്തിച്ചു. പുട്ടാലത്ത് ഭരണകക്ഷി എം.പിയായ സനത് നിശിന്തയുടെ വസതിക്കും പ്രതിഷേധക്കാര്‍ തീയിട്ടു.

എം.പി മഹിപാല ഹെരാതിന്റെ വീടിനും പ്രതിഷേധക്കാര്‍ രാത്രിയോടെ തീവെച്ചു. രാജപക്‌സെ അനുകൂലികളുമായി പോയ മൂന്നു ബസുകള്‍ കൊളംബോയില്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ ലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജ്പക്സെ ഇന്നലെ രാജിവെച്ചിരുന്നു..രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് രാജി. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണ പ്രതിസന്ധിയും നേരിടുന്ന ലങ്കയില്‍ പ്രതിഷേധം വ്യാപക അക്രമത്തിന് വഴിവെച്ചതോടെ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചന്ന ജയസുമനയും പ്രസിഡന്റ് ഗോട്ടബായ രാജപക്സെയ്ക്ക് രാജിക്കത്ത് കൈമാറി.

രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രസിഡന്റിന്റെ ഓഫീസിലേക്ക് ജനം ഇരച്ചുകയറി. പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രസിഡന്റ് ഗോട്ടബായ രാജപക്സെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹീന്ദ രാജപക്‌സെയുടെ രാജി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിഷേധിക്കാനാവാത്ത തെളിവുകള്‍; ദിലീപിന്റെ വിധിയെന്തായിരിക്കും?

കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ഗൂഢാലോചന നടത്തിയത് നടന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി.

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തി. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. 85 ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയില്‍ മോചിതനായത്.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; നിര്‍ണായകവിധി കാത്ത് കേരളം

ജഡ്ജിയും ദിലീപും കോടതിയില്‍

Published

on

എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി കാത്ത് കേരളം. ജഡ്ജി ഹണി എം.വര്‍ഗീസും നടന്‍ ദിലീപും കോടതിയിലെത്തി. നടന്‍ ദിലീപ് എട്ടാംപ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം.വര്‍ഗീസാണ് വിധി പറയുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.

നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. രാവിലെ 11 മണി മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജേഷ്, എച്ച് സലീം എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിധി പറയുന്നതിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ കഴിഞ്ഞമാസം 25നാണ് പൂര്‍ത്തിയായത്.

Continue Reading

kerala

തെക്കന്‍ തദ്ദേശപ്പോര്; ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്, പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്.

Published

on

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് ആവേശം നിറഞ്ഞ കലാശക്കൊട്ടോടുകൂടി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.

കൊട്ടിക്കലാശം നടന്ന ജില്ലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.

Continue Reading

Trending