കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2017-ന്റെ ഉദ്ഘാടന മത്സരത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ രണ്ട് മലയാളി താരങ്ങള്‍. ഡിഫന്റര്‍ റിനോ ആന്റോയും സ്‌ട്രൈക്കര്‍ സി.കെ വിനീതുമാണ് ആദ്യ ഇലവനില്‍ ഇടം നേടിയ മലയാളികള്‍. ഒരിടവേളക്കു ശേഷം ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തിയ മലയാളികളുടെ സ്വന്തം ഇയാന്‍ ഹ്യൂമും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഡിമിറ്റര്‍ ബെര്‍ബറ്റോവും തുടക്കം മുതല്‍ കളിക്കുന്നുണ്ട്. സന്ദേശ് ജിങ്കന്‍ ആണ് ടീമിനെ നയിക്കുന്നത്.

ബ്ലാറ്റേഴ്‌സ് ടീം: പോള്‍ റച്ചുബ്ക (ഗോള്‍കീപ്പര്‍).
നെമാഞ്ച ലാക്കിസ്, റിനോ ആന്റോ, സന്ദേശ് ജിങ്കന്‍, ലാല്‍റുട്ടാര (പിന്‍നിര)
അരാറ്റ ഇസുമി, മിലന്‍ സിങ്, കറേജ് പെക്കൂസന്‍ (മധ്യനിര)
സി.കെ വിനീത്, ഇയാന്‍ ഹ്യൂം, ദിമിറ്റര്‍ ബെര്‍ബറ്റോവ് (ആക്രമണം).

എ.ടി.കെ കൊല്‍ക്കത്ത: ദേബ്ജിത്ത് മജുംദാര്‍ (ഗോളി).
പ്രബീര്‍ ദാസ്, ജോര്‍ഡി മൊണ്ടേല്‍, തോമസ് തോര്‍പ്, കീഗന്‍ പെരേര, ഹിതേഷ് ശര്‍മ, കോണര്‍ തോമസ്, യുഗന്‍സന്‍ ലിങ്‌ദോ, റൂപര്‍ട്ട് നോണ്‍ഗ്രും, ജോസ് ബ്രാന്‍കോ, ന്യാസി കുവായ്.