Connect with us

Video Stories

പെരിന്തല്‍മണ്ണയില്‍ എസ്.എഫ്.ഐ അഴിഞ്ഞാട്ടം മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു

Published

on

 

പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്‌നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ അടഞ്ഞു കിടന്നിരുന്ന ഓഫീസിന്റെ ഒന്നാം നിലയിലെ ചില്ലുകള്‍ കല്ലെറിഞ്ഞു താഴെയിട്ടു. പിന്നീട് പൂട്ട് തകര്‍ത്ത് അകത്ത് കയറി അഴിഞ്ഞാട്ടം ആരംഭിച്ചു. ഓഫീസിലെ ഫര്‍ണീച്ചറുകള്‍, നമസ്‌കാര മുറി, ഫാന്‍, എ.സി, ഇലക്ട്രിക് സംവിധാനങ്ങള്‍, നേതാക്കളുടെ പടങ്ങള്‍, ബാത്ത് റൂം എന്നിവയെല്ലാം അരമണിക്കൂര്‍ നേരത്തെ അക്രമം കൊണ്ട് പൂര്‍ണ്ണമായും നശിപ്പിച്ചു. അക്രമ ശേഷം പ്രകടനമായെത്തി പട്ടാമ്പി റോഡിലെ സി.പി.എം ഓഫീസില്‍ അക്രമികള്‍ നിലയുറപ്പിച്ചു.
അക്രമത്തിന്റെ ശബ്ദവും ആക്രോശങ്ങളും കേട്ട് മുസ്‌ലിംലീഗ് ഓഫീസിനോടു ചേര്‍ന്നുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ പരിഭ്രാന്തരായി. ഈ സമയത്തെല്ലാം പൊലീസ് നഷ്‌ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമികള്‍ സി.പി.എം ഓഫീസില്‍ അഭയം തേടിയ ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയതുപോലും.
നേരത്തെ അങ്ങാടിപ്പുറം പോളി ടെക്‌നിക്ക് കോളജിലെ എം.എസ്.എഫിന്റെ കൊടിമരം നാലു തവണ എസ്.എഫ്.ഐ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ പുതിയ കൊടിമരം സ്ഥാപിക്കാനെത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് കോളജ് കാമ്പസ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി മുസ്‌ലിംലീഗ് ഓഫീസിലേക്ക് നീങ്ങുകയായിരുന്നു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ അഴിഞ്ഞാട്ടം തുടര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. രാത്രി വൈകുവോളം അക്രമികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ച് വിടുകയും മുസ്‌ലിംലീഗ് ഓഫീസ് തകര്‍ക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തര്‍ രണ്ടു മണിയോടെ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് രണ്ടു തവണ ലാത്തി വീശി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6.30 ഓടെ ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്.
എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന ഭരണത്തിന്റെ തണലില്‍ സി.പി. എം നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. ക്രമസമാധാന സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ പ്രകടിപ്പിച്ച ആശങ്ക ശരിവെക്കുന്നതാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ താലൂക്കില്‍
ഇന്ന് യു.ഡി.എഫ്  ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി. ടി അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ ലത്തീഫ് എന്നിവര്‍ അറിയിച്ചു.

അക്രമ രാഷ്ട്രീയം
അവസാനിപ്പിക്കണം:
ഹൈദരലി തങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. എതിര്‍ ചേരിയിലുള്ളവരെയും രാഷ്ട്രീയ സംഘടനാ ഓഫീസുകളും ആക്രമിക്കുന്നത് സംസ്ഥാനത്ത് പതിവാകുകയാണ്. ഭരണകൂടവും പൊലീസും നിഷ്‌ക്രിയമാവുന്നതാണ് എല്‍.ഡി.എഫ് ഭരണത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. പെരിന്തല്‍മണ്ണയിലെ മുസ്്‌ലിംലീഗ് ഓഫീസ് പട്ടാപകല്‍ ആക്രമിച്ച് നശിപ്പിക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. മനുഷ്യത്വത്തെ വെല്ലുവിളിച്ച് ആക്രമണങ്ങളും കൊലപാതകവും മുഖമുദ്രയാക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ നീതിപൂര്‍വ്വം കാര്യങ്ങളെ സമീപിച്ച് നിയമവാഴ്ച ഉറപ്പാക്കണം. അക്രമങ്ങളില്‍ പ്രകോപിതരാവാതെ സംയമനത്തോടെ നേരിട്ട് പ്രവര്‍ത്തകര്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending