kerala
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി; പകരം ചുമതല ആര്‍ക്കുമില്ല
അടുത്ത മന്ത്രിസഭാ യോഗം 27ന് രാവിലെ ഒന്‍പതു മണിക്ക് ഓണ്‍ലൈനായി ചേരുമെന്നും മുഖ്യമന്ത്രി യു.എസില്‍ നിന്നും പങ്കെടുക്കുമെന്നുമാണ് വിവരം.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ചികിത്സക്ക് ഇന്ന് അമേരിക്കയിലേക്ക് പോയി.18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിന് തിരിച്ചെത്തും. ഭാര്യ കമല പിണറായി വിജയനെ അനുഗമിക്കും. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് പിണറായിയുടെ ചികിത്സ. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല.
അടുത്ത മന്ത്രിസഭാ യോഗം 27ന് രാവിലെ ഒന്‍പതു മണിക്ക് ഓണ്‍ലൈനായി ചേരുമെന്നും മുഖ്യമന്ത്രി യു.എസില്‍ നിന്നും പങ്കെടുക്കുമെന്നുമാണ് വിവരം. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്.
kerala
ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ വനാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം: കേരള സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി
പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി
ഒ ആര് കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) വനാവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന മന്ത്രി ഒ ആര് കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചപ്പോള്‍ വനാവകാശ നിയമം 2006 പ്രകാരമുള്ള അവകാശങ്ങള്‍ ഇതുവരെ പിവിടിജികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അറിയിച്ചതായി അവര്‍ കത്തില്‍ പറയുന്നു.
ആവാസവ്യവസ്ഥയുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടത് നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ആദിവാസികളുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്കാരിക ആചാരങ്ങളും പരമ്പരാഗത ജീവിതവും സംരക്ഷിക്കുകയും ചെയ്യുന്നു.
വനം കയ്യേറ്റവും വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും അവരുടെ ജീവിതരീതിക്ക് വലിയ ഭീഷണിയാണെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ആദിവാസി സമൂഹങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ വിജയിക്കാത്തതിന്റെ ഒരു കാരണം ഈ വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പിവിടിജികള്‍ക്കിടയില്‍, അവരുടെ അവകാശങ്ങളെക്കുറിച്ചും അവ ഇല്ലാതാക്കുന്നതിനെക്കുറിച്ചും അവബോധമില്ലായ്മയാണെന്ന് കോണ്‍ഗ്രസ് എംപി വാദിച്ചു.
ആദിവാസി സമൂഹങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു,
നിലമ്പൂരിലെ ചോലനായ്ക്കന്‍ ഗോത്രത്തെ താന്‍ സന്ദര്‍ശിച്ച സമയത്തെക്കുറിച്ചും അവരുടെ ജ്ഞാനവും സമത്വ മനോഭാവവും പരിസ്ഥിതിയോടുള്ള ആദരവും തന്നില്‍ എങ്ങനെ മതിപ്പുളവാക്കിയെന്നും പ്രിയങ്ക ഗാന്ധി തന്റെ കത്തില്‍ പരാമര്‍ശിച്ചു.
ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചോലനായ്ക്കന്‍ ഗോത്രത്തിന്റെ പ്രതിബദ്ധതയില്‍ നിന്നും വനത്തിലെ ഭൂമി, നദികള്‍, സസ്യങ്ങളുടെ ഔഷധമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരമ്പരാഗത അറിവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
kerala
തിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.
തിരുവനന്തപുരം: കോര്പ്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനാലാണ് വോട്ട് അസാധുവാക്കിയത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.
വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ പരിശോധനയില്‍ ആര് ശ്രീലേഖ ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തത് കണ്ടെത്തുകയായിരുന്നു. 12 അംഗ സമിതിയിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പായിരുന്നു ഇത്. അതേസമയം വിഷയത്തില്‍ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല. അതേസമയം എട്ട് സ്ഥിരം സമിതികളില്‍ 3 സമിതികളില്‍ മാത്രമാണ് ക്വാറം തികഞ്ഞത്. ഇനിയും ക്വാറം തികയാന്‍ 5 സമിതികള്‍ കൂടിയുണ്ട്. വെള്ളിയാഴ്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമാണ് ശാസ്തമംഗലത്ത് നിന്ന് കൗണ്‍സിലറായി വിജയിച്ച ആര് ശ്രീലേഖ.
kerala
ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
ചന്ദ്രിക ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു.
ചന്ദ്രിക ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. സൗമ്യശീലനായ മികച്ച ഫോട്ടോ ജേണലിസ്റ്റായിരുന്നു ഗോപകുമാര്‍. തിരുവനന്തപുരം നഗരത്തിലെ എല്ലാ പൊതുപരിപാടികളിലെയും നിത്യസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അകാല വേര്‍പാട് അതീവ ദുഖകരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിലാണ് മരിച്ചത്. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു.
-
kerala1 day ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf1 day agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala1 day agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
