കോട്ട: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ രാകേഷ് മീനയാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയിലാണ് സംഭവം.

യുവാവിന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ 31 കാരി വിമല ഭായിയെ ശനിയാഴ്ചയാണ് ജാല്‍വാറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ അവര്‍ മരണത്തിന് കീഴടങ്ങി. പ്രതി ലെതര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ രാകേഷിനെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു.