kerala

‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്‍

By webdesk17

December 28, 2025

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിച്ചിരിക്കുന്നത് തോറ്റിട്ടില്ലെന്നാണ്. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയില്‍ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക വ്യക്തി എംവി ഗോവിന്ദനാണെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടിയാല്‍ വീട്ടില്‍ പൊലീസ് വരുന്ന സ്ഥിതിയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.