Connect with us

india

കൂട്ടുകാരുമായി മത്സരിച്ച് 45 അയണ്‍ ഗുളികകള്‍ കഴിച്ചു; എട്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം

കൂട്ടുകാരുമായി മത്സരിച്ച് 45 അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.

Published

on

കൂട്ടുകാരുമായി മത്സരിച്ച് 45 അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ഊട്ടിയിലെ ഉദഗാമണ്ഡലം മുന്‍സിപ്പല്‍ ഉര്‍ദുമിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജൈബ ഫാത്തിമ (13)ആണ് മരിച്ചത്. മറ്റു അഞ്ചു വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.

തിങ്കളാഴ്ചയാണ് വിദ്യാര്‍ഥികള്‍ മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ചത്. സംഭവദിവസം പ്രധാന അധ്യാപകന്റെ മുറിയില്‍ സൂക്ഷിച്ച ഗുളികകള്‍ കുട്ടികള്‍ എടുത്തു കഴിക്കുകയായിരുന്നു. ആരാണ് കൂടുതല്‍ കഴിക്കുക എന്ന് ബെറ്റ് വെച്ചിരുന്നു. കൂടുതല്‍ കഴിച്ചത് ഫാത്തിമയായിരുന്നു. മറ്റു കുട്ടികള്‍ 10 വീതം ഗുളികകള്‍ കഴിച്ചതായി പറയുന്നു.

കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായതോടെ ഊട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് കോയമ്പത്തൂരിലേ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെനിന്ന് ചെന്നൈയിലേക്ക് നിര്‍ദേശിക്കുകയും ചെന്നൈ പോകുംവഴി ആരോഗ്യ അവസ്ഥ മോശമായതോടെ സേലത്തെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരിച്ച കുട്ടിയുടെ കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായ അവസ്ഥയിലായിരുന്നു.

മറ്റു കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച കുട്ടിയുടെ മാതാവ് ഇതേ സ്‌കൂളില്‍ അധ്യാപകയാണ്.

മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ മൂന്നുലക്ഷം രൂപ ആശ്വാസ ദിനം പ്രഖ്യാപിച്ചു. ചികിത്സയിലിരിക്കുന്ന കുട്ടികള്‍ക്ക് ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

india

‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു

Published

on

ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.

വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ‌ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.

Continue Reading

india

വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ

Published

on

ന്യൂഡല്‍ഹി:വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ചര്‍ച്ചയില്‍ ലോക്‌സഭയില്‍ അമിത് ഷാക്ക് എതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്രാഹുല്‍ ഗാന്ധി.ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

മൂന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, താന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേള്‍ക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നല്‍കി.

രണ്ടാം ദിനത്തിലെ എസ്.ഐ.ആര്‍ ചര്‍ച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു.

 

Continue Reading

Trending