india
ചത്തീസ്ഗഢില്‍ ഇനി മതംമാറ്റം ജാമ്യമില്ലാക്കുറ്റം; 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷ
ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു.
ചത്തീസ്ഗഢില്‍ ഇനി മതം മാറുന്നത് ജാമ്യമില്ലാക്കുറ്റം. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെ നടക്കുന്ന മതം മാറ്റങ്ങള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുകയാണ് ചത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍. നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.
സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നിയമനിര്‍മാണത്തിന് ഒരുക്കം നടക്കുന്നത്.
മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്ട്രേറ്റിന് നല്കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് സംഘടിപ്പിക്കുന്നവരും ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നല്‍കേണ്ടതുണ്ട്. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങള്‍ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ജില്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വേണം.
മതംമാറ്റം നടന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാല്‍ മതം മാറ്റം അസാധുവാക്കും. അംഗീകാരം നല്‍കുന്നത് വരെ മതംമാറിയ വ്യക്തി സമര്‍പ്പിച്ച സത്യവാങ്മൂലം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്യും. മതംമാറുന്ന വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യും.
മാത്രവുമല്ല, പുതിയ കരട് പ്രകാരം രക്തബന്ധത്തില്‍ പെട്ടവര്‍ക്കോ, ദത്തെടുക്കല്‍ വഴി ബന്ധമുള്ളവര്‍ക്കോ മതംമാറ്റത്തെ എതിര്‍ക്കാനും സാധിക്കും. ഇത്തരം ബന്ധുക്കള്‍ നല്കുന്ന പരാതിയില്‍ കേസെടുക്കാനും ജാമ്യമില്ലാക്കുറ്റം ചുമത്താനും പുതിയ നിയമപ്രകാരം സാധിക്കും. സെഷന്‍സ് കോടതികളിലാകും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക.
പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
india
ദുബൈ എയര്‍ഷോയില്‍ തേജസ് വിമാനം തകര്‍ന്ന സംഭവം: അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
അപകടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഈ വിലയിരുത്തല്‍.
ന്യൂഡല്‍ഹി: ദുബൈ എയര്‍ഷോയിലുണ്ടായ ദുരന്തത്തില്‍ ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് നിമിഷങ്ങള്‍ മുമ്പ് പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഈ വിലയിരുത്തല്‍.
വീഡിയോയില്‍ 49 മുതല്‍ 52 സെക്കന്‍ഡ് വരെയുള്ള ഭാഗത്ത്, വിമാനം നിലത്ത് ഇടിച്ച് പൊട്ടിത്തെറിക്കുന്ന സമയത്ത് പാരച്യൂട്ടിനോട് സാമ്യമുള്ള ഒരു വസ്തു കാണപ്പെടുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് പൈലറ്റിന്റെ അവസാന നിമിഷ ശ്രമത്തിന് തെളിവാകാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമാനം അതിവേഗത്തില്‍ താഴേക്ക് പതിച്ചതിനാല്‍ പൈലറ്റിന് പൂര്‍ണമായി പുറത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചന.
അതേസമയം, വീരമൃത്യു വരിച്ച നമന്‍ഷ് ശ്യാലിന്റെ സംസ്കാരം ഇന്ന് ഹിമാചല്‍ പ്രദേശിലെ നാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സുലൂര്‍ ബേസ് ക്യാമ്പില്‍ നിന്ന് മൃതദേഹം ഇന്നലെ നാട്ടിലെത്തി. വ്യോമ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കാണുന്നതിനിടെയാണ് തേജസ് തകര്‍ന്നുവെന്ന വാര്‍ത്ത പിതാവിന് ലഭിച്ചത്.
എയര്‍ ഷോ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദീപക് മിത്തല്‍, അഡീഷണല്‍ സെക്രട്ടറി അസീം മഹാജന് എന്നിവരോടൊപ്പം നമന്‍ഷ് ശ്യാല്‍ നില്ക്കുന്ന ദൃശ്യവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അപകടം പ്രാദേശിക സമയം 2.15ഓടെയാണ് നടന്നത്. സംഭവത്തെ കുറിച്ച് വ്യോമസേന നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ ദുബൈ ഏവിയേഷന്‍ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
24 വര്‍ഷത്തെ വികസനശേഷം സേവനത്തില്‍ എത്തിയ തേജസ് യുദ്ധവിമാനത്തിന്റെ രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയ്സാല്‍മീറില്‍ നടന്ന അപകടമാണ് ആദ്യത്തേത്. എച്ച്.എ.എല്‍എ.ഡി.എ സംയുക്തമായി വികസിപ്പിച്ച, വിദേശ എന്ജിന് ഉപയോഗിക്കുന്നതായിട്ടും ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധവിമാനം എന്ന നിലയില്‍ തേജസ് ശ്രദ്ധേയമാണ്.
india
നൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.
അബുജ: നൈജീരിയ വീണ്ടും സ്കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന് ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.
CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്മാന് മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.
സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.
സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
india
ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു
സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.
ജമ്മുകശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃത്യുവിന് കീഴടങ്ങി. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സൈന്യത്തില്‍ 27 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയുമായ സബ്േദാര്‍ സജീഷ് കെ (47) നാണ് മരണം സംഭവിച്ചത്. സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.
ഇന്നലെ നടന്ന അപകടത്തെ തുടര്‍ന്ന് സജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈന്യം ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.
നാളെ രാവിലെ നാട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കാരകര്‍മ്മങ്ങള്‍ നടക്കും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
world14 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

