Connect with us

india

ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ കോടതി ഉത്തരവ്

2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

Published

on

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിറക്കി. ഫെബ്രുവരി 15ന് മുമ്പ് കൈമാറ്റ നടപടി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

എസ്റ്റേറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, 28 കിലോ സ്വര്‍ണം, 700 കിലോ വെള്ളി ആഭരണങ്ങള്‍, വജ്രം, രത്‌നാഭരണങ്ങള്‍, 11,000 ത്തിലേറെ സാരികള്‍, 750 അലങ്കാര പാദരക്ഷകള്‍, 44 എ.സികള്‍, ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയം തുടങ്ങി കോടികളുടെ സ്വത്തുക്കളാണ് ജയലളിതയുടേതായി കണ്ടുകെട്ടിയത്. സ്വത്തുക്കള്‍ കൈമാറാന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും നല്‍കിയ അപ്പീലില്‍ ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. 1991 ജൂലൈ ഒന്നു മുതല്‍ 1996 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ജയലളിത ശേഖരിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കണ്ടുകെട്ടിയ വസ്തുക്കള്‍ ഏതെങ്കിലും പ്രസ്തുത കാലയളവിലല്ല വാങ്ങിയതെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കിയാല്‍ ആ സ്വത്തിന്റെ ഉടമസ്ഥാവകാശം ഹരജിക്കാര്‍ക്ക് അനുവദിക്കാമെന്നും വസ്തു ലേലം ചെയ്തിട്ടുണ്ടെങ്കില്‍പോലും അവകാശം തിരിച്ചുനല്‍കാമെന്നും ദീപക്കിനോടും ദീപയോടും ഹൈകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇരുവര്‍ക്കും മതിയായ രേഖകള്‍ ഹാജരാക്കാനായില്ല. ജനുവരി 13ന് ഹരജി ഹൈകോടതി തള്ളി. തുടര്‍ന്നാണ് സി.ബി.ഐ കോടതി സ്വത്തുക്കള്‍ സര്‍ക്കാറിന് കൈമാറാന്‍ നിര്‍ദേശിച്ചത്.

india

പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

Published

on

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു, അവിടെ ജനപ്രതിനിധികള്‍ക്ക് അവരുടെ ഐക്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ലോക്സഭാ ലോക്സഭാ എല്‍പി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.

‘പഹല്‍ഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നു. ഈ നിര്‍ണായക സമയത്ത്, ഭീകരതയ്ക്കെതിരെ നമ്മള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം… അത്തരമൊരു പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ ശക്തമായ പ്രകടനമായിരിക്കും ഈ സെഷന്‍ എന്ന് രാജ്യസഭാ ലോക്സഭാംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്റെ കത്തില്‍ പറഞ്ഞു.

‘ഐക്യവും ഐക്യദാര്‍ഢ്യവും അനിവാര്യമായ ഈ നിമിഷത്തില്‍, പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു… അതിനനുസരിച്ച് സമ്മേളനം വിളിക്കപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” ഖാര്‍ഗെ പറഞ്ഞു.

ബൈസാരന്‍ പുല്‍മേട്ടില്‍ വിനോദസഞ്ചാരികള്‍ക്കെതിരായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരരെ പിടികൂടുന്നതിനായി പഹല്‍ഗാമിന് ചുറ്റുമുള്ള വനങ്ങളില്‍ സംയുക്ത സേനാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

 

Continue Reading

india

കസ്റ്റഡി മരണക്കേസ്; സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

Published

on

കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

1990ലെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എഎസ്പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഇതിനിടയില്‍ 1997ലെ കസ്റ്റഡി പീഡനക്കേസില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടിരുന്നു. കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്. സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്പി ആയിരിക്കുമ്പോഴുള്ള കേസിലായിരുന്നു കഴിഞ്ഞ വര്‍ഷം കോടതി വിധി പറഞ്ഞത്.

2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നല്‍കിയതോടെയാണ് താന്‍ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായതെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു.

 

Continue Reading

india

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി.

Published

on

ഭീകാരക്രമണ സാധ്യത മുന്‍നിര്‍ത്തി ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവച്ചു. ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.

പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്ത നടപടിയില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ആക്രമണ ഭീഷണി കൂടുതലുള്ള ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ ആന്റി ഫിദായിന്‍ സ്‌ക്വാഡിനെ നിയമിച്ചിരിക്കുകയാണ്.

 

Continue Reading

Trending