സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ചെന്നീര്‍ക്കര സ്വദേശി മധുവാണ് മരിച്ചത്. വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ വന്ന പരിശോധന ഫലത്തിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറ് ആയി

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യമന്ത്രി അറിയിച്ചു.