india

കേരളത്തില്‍ ഒഴികെ കോവിഡ് കേസുകള്‍ 13,958; ഇന്നലെ 509 മരണം

By Test User

August 28, 2021

ഡല്‍ഹി: രാജ്യത്ത് ഇന്നലെ 46,759 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 32,801ഉം കേരളത്തിലാണ്. 509 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ 170ഉം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,49,947 ആയി. ഇതില്‍ 3,18,52,802 പേര്‍ രോഗമുക്തി നേടി. 31,374 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,59,775 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ കോവിഡ് മരണം 4,37,370.

ഇന്നലെ വരെ 62,29,89,134 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,03,35,290 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.