ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,956 പേര്‍ക്കാണ് രോഗ മുക്തി നേടി. 197 പേര്‍ മരിച്ചു.

ഇതോടെ ആകെ രോഗികളുടെ എണ്ണം 1,15,99,130 ആയി. 1,11,30,288 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,09,087 ആക്ടീവ് കേസുകള്‍. ആകെ മരണം 1,59,755. ഇതുവരെയായി 4,46,03,841 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി.