തൊടുപുഴ: തമിഴ്‌നാട്ടില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍നിന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ-രജിസ്റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ ഉള്‍പ്പെടെ ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ചെക്‌പോസ്റ്റുകളിലൂടെയും അവിടേക്ക് പോകണമെങ്കില്‍ നിലവിലെ ഇരജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

ഇ-രജിസ്റ്റര്‍ ചെയ്യാത്തവരെ അതിര്‍ത്തികടക്കാന്‍ തമിഴ്‌നാട് അധികൃതര്‍ അനുവദിക്കില്ല. https://tnepass.tnega.org/്#/user/pass എന്ന വെബ്‌സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ കൊടുത്ത് ലഭിക്കുന്ന ഒ.ടി.പിയുടെ അടിസ്ഥാനത്തിലാണ് ഇ-രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.