ന്യൂഡല്‍ഹി. രാജ്യത്ത് കോവിഡ് മരണം നിരക്ക് കുതിച്ചുയര്‍ന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. അതേസമയം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,48,421 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു.
37,04,099 സജീവ കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസം 3,55,338 പേര്‍ കൂടി രോഗ മുക്തരായി.
കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 2,54,197 ആയി ഉയര്‍ന്നു