ജനീവ: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്ത് തുടരുകയാണ്. ഫലപ്രദമായ വാക്‌സിന്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് പല നിര്‍മാതാക്കളും. ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ചിലത് മൂന്നാം ഘട്ടത്തിലേക്കും കടന്നിട്ടുണ്ട്. പരീക്ഷണം വിജയിച്ച് അംഗീകാരം തേടിയ ശേഷം വാക്‌സിന്‍ വിപണിയിലെത്തിക്കാമെന്നാണ് കമ്പനികളും അതത് സര്‍ക്കാരുകളും കണക്കുകൂട്ടുന്നത്.
ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മരുന്നു നിര്‍മാണ കമ്പനികളുടെ ആഗോള സംഘടനയായ ഐഎഫ്പിഎംഎ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് ആന്റ് അസോസിയേഷന്‍സ്)
2021 പകുതിയാകുമ്പോഴേക്ക് തന്നെ പത്തോളം കോവിഡ് വാക്‌സിന്‍ എത്തുമെന്നാണ് ഐഎഫ്പിഎംഎ ഇപ്പോള്‍ അറിയിക്കുന്നത്.
‘ഫൈസര്‍’, ‘ബയോ എന്‍ ടെക്’, ‘മോഡേണ’, ‘ആസ്ട്രാനെക്ക’ തുടങ്ങി പല ഗ്രൂപ്പുകളുടേയും വാക്‌സിന്‍ പരീക്ഷണഘട്ടങ്ങളിലാണ്. അവയെല്ലാം പ്രതീക്ഷയേകുന്ന ഫലങ്ങളാണ് കാണിച്ചിട്ടുള്ളതെന്നും ഐഎഫ്പിഎംഎ ചൂണ്ടിക്കാട്ടുന്നു.
‘വാക്‌സിന്‍ റിസര്‍ച്ചിനും, ഉത്പാദനത്തിനുമായി വലിയ നിക്ഷേപങ്ങളാണ് പല മരുന്ന് കമ്പനികളും നടത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ക്കെല്ലാം തന്നെ തങ്ങളുടെ വാക്‌സിനുമായി രംഗത്തെത്താന്‍ കഴിയട്ടെ. ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടി പേറ്റന്റ് സംരക്ഷണം ഒഴിവാക്കുന്നത് കമ്പനികള്‍ക്ക് അത്ര ഗുണകരമാകില്ല. അക്കാര്യം തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്. സൂക്ഷ്മമായ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കപ്പെട്ട ശേഷം പത്തോളം വാക്‌സിനുകള്‍ 2021 പകുതിയോടെ എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ ഐഎഫ്പിഎംഎ ഡയറക്ടര്‍ ജനറല്‍ തോമസ് ക്യുവേനി പറഞ്ഞു.
Be the first to write a comment.