കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാം ഘട്ടത്തില്‍ പേര് നല്‍കിയവരുടെ എണ്ണം ഇന്നലെ മാത്രം 25 ലക്ഷം കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ പ്രധാനമന്ത്രിയടക്കം നാലു ലക്ഷത്തോളം പേര്‍ ഇന്നലെ വാക്‌സിനെടുത്തു. കോവിഡ് മുക്തി നേടിയവര്‍ രണ്ടു മാസത്തിന് ശേഷം മാത്രം വാക്‌സിനെടുത്താല്‍ മതിയെന്ന് ആരോഗ്യ വകുപ്പറിയിച്ചു.

അറുപതു വയസ്സിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം. ഇതിനൊപ്പം നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള ഗുരുതര രോഗബാധിതര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.