ഭോപ്പാല്‍: ബിജെപി എംപി നന്ദകുമാര്‍ സിങ് ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹം കഴിഞ്ഞിരുന്നത്.

നന്ദകുമാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ അനുശോചനം അറിയിച്ചു. അസുഖ ബാധിതനായിരിക്കെ നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.