സ്വര്‍ണ വിലയില്‍ വന്‍ കുറവ്. ഒറ്റ ദിവസം കൊണ്ട് 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4210 രൂപയായി. പവന്‍ വില 33,680 രൂപ.

ഇന്നലെ വരെ 34,440 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇന്ന് 33,680 രൂപയില്‍ എത്തി നില്‍ക്കുന്നത്. ഇതോടെ 2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്ന് പവന്റെ വിലയില്‍ 8,320 രൂപയാണ് കുറഞ്ഞത്.