കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേത് മികച്ച ടെസ്റ്റിംഗ് രീതിയാണെന്നും മുഖ്യമന്ത്രി പറയുന്നു. രാജ്യത്ത് ഇരുപത്തിയെട്ട് പേരില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഡെല്‍റ്റാ വകഭേദമാണ് കേരളത്തില്‍ ടിപിആര്‍ ഉയരാന്‍ കാരണം. കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.