‘ദ വയറിന്റെ’ ഓഫിസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ്. പെഗസിസ് പ്രൊജക്റ്റിന്റെ ഇന്ത്യന്‍ പങ്കാളിയാണ് ‘ദ വയര്‍’.

ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പരിശോധനയുടെ ഭാഗമായി വയറിന്റെ ഓഫിസില്‍ എത്തിയത്. ബോളിവുഡ് താരം സ്വര ഭാസ്‌കര്‍, മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവ, അര്‍ഫ ഷേര്‍വാനി എന്നിവര്‍ ആരാണെന്ന് പൊലീസ് വയര്‍ ജീവനക്കാരോട് അന്വേഷിച്ചു. ഇവരോട് സംസാരിക്കാനാകുമോ എന്നും അന്വേഷിച്ചു. ഓഫിസിന്റ വാടക കാരാര്‍ കാണണമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് അന്വേഷണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.