Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Published

on

സംസ്ഥാനത്ത് ഇന്ന് 3110 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര് 168, കണ്ണൂര് 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില് നിന്നും വന്ന ഒരാള്ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില് നിന്നും വന്ന 54 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള് തുടര്പരിശോധനക്കായി എന്ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില് ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,281 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 84,87,178 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3322 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 45 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2730 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 402, കോഴിക്കോട് 397, മലപ്പുറം 377, കോട്ടയം 293, കൊല്ലം 230, തിരുവനന്തപുരം 150, ആലപ്പുഴ 178, പാലക്കാട് 60, തൃശൂര് 162, കണ്ണൂര് 137, ഇടുക്കി 133, പത്തനംതിട്ട 105, വയനാട് 69, കാസര്ഗോഡ് 37 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
40 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം 7, പാലക്കാട് 6, കോഴിക്കോട് 5, കണ്ണൂര് 4, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 212, കൊല്ലം 299, പത്തനംതിട്ട 281, ആലപ്പുഴ 441, കോട്ടയം 193, ഇടുക്കി 46, എറണാകുളം 485, തൃശൂര് 563, പാലക്കാട് 201, മലപ്പുറം 457, കോഴിക്കോട് 404, വയനാട് 34, കണ്ണൂര് 277, കാസര്ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,47,389 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,398 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,88,616 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 10,782 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 948 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഇടുക്കി ജില്ലയിലെ ഉപ്പുതറ (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 12, 13) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. ഇതോടെ നിലവില് ആകെ 440 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല തിരക്ക്: ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു

Published

on

കൊച്ചി: ശബരിമലയില്‍ ഇന്നലെ ഉണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി ശക്തമായ വിമര്‍ശനമുയര്‍ത്തി. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രദേശങ്ങളെ സെക്ടറുകളായി വിഭജിച്ച് പരമാവധി ആളുകളെ ഉള്‍ക്കൊള്ളാവുന്ന ശേഷി ശാസ്ത്രീയമായി കണക്കാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

”നാലായിരം പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്നിടത്ത് 20,000 പേരെ കയറ്റുന്നത് എന്തിന്, ആളുകളെ തിക്കിത്തിരക്കാന്‍ ശ്രമം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്,” എന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ഥലപരിമിതി യാഥാര്‍ത്ഥ്യമാണെന്നും അതനുസരിച്ച് ശാസ്ത്രീയമായ ജനനിരന്തരണം വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് പൊലീസിന് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ലെന്നും ബോര്‍ഡിന്റെ ഏകോപനക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആറുമാസമായി ചര്‍ച്ചകള്‍ നടന്നിട്ടും ദേവസ്വം ബോര്‍ഡ് ഏകോപനത്തില്‍ പരാജയപ്പെട്ടുവെന്ന സൂചനയാണ് ഇന്നലത്തെ തിരക്കെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കേണ്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ അവസാന നാളുകളില്‍ മാത്രമാണ് നടന്നതെന്നും ”തോന്നിയപോലെ ആളുകളെ കയറ്റിവിടുന്ന സമീപനം പൂര്‍ണ്ണമായും തെറ്റാണ്” എന്നും ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

Published

on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.

അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.

Continue Reading

Trending