കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ചികിത്സാ സംവിധാനങ്ങള്‍ സജ്ജമെന്ന് വിലയിരുത്തിയ ആരോഗ്യമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരുടെ പൂര്‍ണ സഹകരണം വേണമെന്നും അഭ്യര്‍ത്ഥിച്ചു. അമ്പത് ലക്ഷം ഡോസ് വാക്‌സീന്‍ ലഭിച്ചില്ലങ്കില്‍ മെഗാ ക്യാംപുകള്‍ മുടങ്ങുമെന്ന ആശങ്കയും കേരളം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചു.

ഓരോ ദിനവും രോഗവ്യാപനം കൂടുകയാണ്. പരിശോധന വര്‍ധിപ്പിക്കുന്നതോടെ കേസുകള്‍ ഇരുപതിനായിരത്തിനു മുകളിലെത്തുമെന്നാണ് വിലയിരുത്തല്‍.