അബുദാബി: യുഎഇയില്‍ ഇന്ന് 1992 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2169 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,26,397 ആയി. രാജ്യത്ത് ഇതുവരെ 3.38 കോടി പരിശോധനകള്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍. 4,05,647 പേരും ഇതിനോടകം രോഗമുക്തരായി. 1395 പേര്‍ക്ക് കോവിഡ് കാരണമായി ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ 19,335 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്.