അബുദാബി: യുഎഇയില്‍ ഇന്ന് 1,717 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,960 പേര്‍ സുഖം പ്രാപിച്ചു. അഞ്ച് പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

2,37,479 സാമ്പിള്‍ പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 4,40,355 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,22,969 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 1438 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. നിലവില്‍ 16,221 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.53 കോടിയിലധികം കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ ഇതിനോടകം നടത്തിയിട്ടുള്ളത്.