കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വെട്ടിനിരത്തല്‍. എന്‍സി മോഹനന്‍, സികെ മണിശങ്കര്‍ എന്നീ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ ഉള്‍പ്പടെ 12 പേരെ 1 വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജുവിനെ പുറത്താക്കാനും കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി തീരുമാനിച്ചു.