വെള്ളാപ്പള്ളി-പിണറായി കൂട്ടുകെട്ടിനെയും സി.പി.എമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് കാട്ടിയ സി.പി.എം വക്താവ് ബി.എന്‍ ഹസ്‌ക്കറിന് താക്കീത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് പാര്‍ട്ടി ഹസ്‌ക്കറിനെ താക്കീത് ചെയ്തത്. വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യം നല്‍കിയത് സി.പി.എമ്മിന്റെ മൗനമാണെന്നും സി.പി.ഐ പറഞ്ഞത് പോലെ വ്യക്തമായ നിലപാട് പറയണമെന്നും ഹസ്‌ക്കര്‍ പറഞ്ഞു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.