കണ്ണൂര്‍: വീട്ടില്‍ പുസ്തക വില്‍പനയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫിസര്‍ പിടിയില്‍. കണ്ണൂര്‍ പുഴാതി വില്ലേജ് ഓഫിസര്‍ രഞ്ചിത്ത് ലക്ഷണന്‍ (38)ആണ് പിടിയിലായത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വില്ലേജ് ഓഫീസറുടെ പള്ളിക്കുന്ന് പന്ന്യംപാറയിലെ വീട്ടില്‍ പുസതകം വില്‍ക്കാനെത്തിയ യുവതിയെ അകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഇറങ്ങിയോടിയെ യുവതി സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചു പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാത്രിയോടെ വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുത്തു.