ആലപ്പുഴ: അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. 23ന് വൈകിട്ട് 7നാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന 48കാരിയാണ് അതിക്രമതിനിരയായത്.

വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സുരേഷ് അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.