Connect with us

More

സിറിയയിലെ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ക്രിസ്റ്റ്യാനോ

Published

on

മാഡ്രിഡ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന്റെ ദുരിതംപേറുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഐഎസ് ഭീകരതയാലും കലാപത്താലും മറ്റും ആക്രമം രൂക്ഷമായ സിറിയയില്‍ അതിജീവനത്തിന്റെ പാത പിന്തുടരുന്ന കുട്ടികള്‍ക്ക് ധൈര്യം പകരുന്ന വാക്കുകളുമായാണ് ഫുട്‌ബോളിലെ സൂപ്പര്‍ താരത്തിന്റെ സന്ദേശം. കുട്ടികളെ സംരക്ഷിക്കുന്നത്തിനായി പ്രവര്‍ത്തിക്കുന്ന, സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെ അംബാസഡര്‍ കൂടിയായ റൊണാള്‍ഡോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട വീഡിയോയിലൂടെയാണ് സന്ദേശം അറിയിച്ചത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ, ഇത് സിറിയന്‍ കുഞ്ഞോമനകള്‍ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് ആരംഭിക്കുന്നത്. പിന്തുണയാലും ആശ്വാസവാക്കുകളാലും പൊതിഞ്ഞ സന്ദേശത്തില്‍ ക്രിസ്റ്റ്യാനോ പറയുന്നു.


‘ഒരു ലോക പ്രശസ്ത ഫുട്ബോളാറായിരിക്കാം ഞാന്‍, പക്ഷെ നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍. നിങ്ങളെല്ലാം എത്രത്തോളം ദുരിതമാണ് അനുഭവിക്കുന്നന്നതെന്ന് ഞങ്ങള്‍ അറിയുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷകളെ കൈവിടരുത്. നിങ്ങളെ കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് ഞങ്ങള്‍. ലോകം നിങ്ങള്‍ക്കൊപ്പമാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്’.

പോച്ചുഗീസ് നായകനും റയല്‍ മാഡ്രിഡിന്റെ കുന്തമുനയുമായ ക്രിസ്റ്റ്യാനോ വികാരഭരിതനായി.
ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിനു ശേഷം ദുരിതമനുഭവിക്കുന്നവരുടെ നായനായാണ് ക്രിസ്റ്റ്യാനോ രംഗത്തെത്തിയത്. സിറിയന്‍ കുട്ടികളുടെ ക്ഷേമത്തിനായി വന്‍ തുകയാണ് സംഭാവനയായി നല്‍കിയിട്ടുണ്ട്.

നേരത്തെ 2011ല്‍ യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ച സുവര്‍ണ പാദുകം ലേലത്തിനുവച്ച് ലഭിച്ച 1.5 മില്യണ്‍ ഡോളര്‍ പലസ്തീന്‍ കുട്ടികളുടെ ചികിത്സ സഹായത്തിനായി നല്‍കിയിരുന്നു. കൂടാതെ റൊണാല്‍ഡോയുടെ ഷൂ കമ്പനി അദ്ദേഹം മത്സരത്തിനുപയോഗിക്കുന്ന ഷൂ ലേലത്തിന് വയ്ക്കുകയും അതിന് ലഭിച്ച 2000 പൗണ്ടിലേറെയുള്ള (ഏകദേശം ഒരുലക്ഷത്തിഎഴുപതിനായിരം രൂപ) തുകയും പലസ്തീന്‍ കുട്ടികള്‍ക്കായാണ് ക്രിസ്റ്റ്യാനോ സമര്‍പ്പിച്ചിരുന്നത്.

2015ലെ ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ ജീവിതം താറുമാറായപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയും റൊണാള്‍ഡോ ട്വിറ്ററിലൂടെ ലോകത്തോട് സഹായത്തിനായി അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നു നേപ്പാളിലെ കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതത്തിനായി 50 കോടി രൂപ സംഭാവനലും റൊണാള്‍ഡോ നല്‍കി.

ക്ര്ിസറ്റിയാനോ ലോകത്തെ ഫുട്ബോള്‍ ഇതിഹാസം മാത്രമല്ല. ലോകത്തെ ലക്ഷകണക്കിന് വരുന്ന കുരുന്നകളുടെ പ്രതീക്ഷയാണ്. അദ്ദേഹത്തിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സേവ് ദ ചില്‍ഡ്രന്റെ ഡയറക്ടര്‍ നിക്ക് ഫെന്നി പറഞ്ഞു.

india

വ്യോമയാന സുരക്ഷാ പട്ടികയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ

54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്

Published

on

ഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇതിന് മുമ്പ് ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്നു സ്‌കോര്‍. നാലു വര്‍ഷം പിന്നിടുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന. 49ആം സ്ഥാനമാണ് ചൈനയുടെ റാങ്കിങ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്ത് വിടുമെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

News

പിരിച്ചുവിടല്‍ വഴിയെ ഷെയര്‍ചാറ്റും; നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 5 ശതമാനത്തോളം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. കമ്പനിയില്‍ ഏകദേശം 2300 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.
മോജ്, മോജ് ലൈറ്റ് പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ മാതൃ കമ്പനിയാണ് ഷെയര്‍ചാറ്റ്. നിലവില്‍ ഷെയര്‍ചാറ്റിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

Continue Reading

kerala

സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്

അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം

Published

on

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരത്തിനു കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണത്തില്‍ അവര്‍ പ്രകടിപ്പിച്ച പ്രാവീണ്യവും നൃത്താചാര്യ എന്ന നിലയില്‍ അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി , എന്‍.രാധാകൃഷ്ണന്‍ നായര്‍, കരിവെള്ളൂര്‍ മുരളി, അപ്പുകുട്ടന്‍ സ്വരലയം, എന്‍.എന്‍.കൃഷ്ണദാസ്, ടി.ആര്‍.അജയന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് കലാണ്ഡലം സരസ്വതിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നൃത്തനാട്യ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, റോട്ടറി പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, കലാദര്‍പ്പണം നാട്യശ്രീ പുരസ്‌കാരം എന്നിവക്ക് നേരത്തെ അര്‍ഹയായിട്ടുണ്ട്. സ്വരലയ നൃത്ത സംഗീതോത്സവ വേദിയില്‍ വെച്ച് ഡിസംബര്‍ 29ന് പൊതുമരാമത്തു വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്‌കാരം സമര്‍പ്പിക്കും

Continue Reading

Trending