കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കേരള സര്‍ക്കാര്‍. സൈബര്‍ രംഗത്ത് വര്‍ദ്ധിക്കുന്ന കുറ്റ കൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അത്തരം കേസുകളിലെ അന്വേഷണങ്ങളില്‍ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനുമാണ് പുതിയ പോലീസ് സ്‌റ്റേഷനുകളെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഒരു സി.ഐ അടക്കം പതിനെട്ട് ഉദ്യോഗസ്ഥരാണ് ഒരു സ്‌റ്റേഷനില്‍ ഉണ്ടാവുക.