ന്യൂഡല്‍ഹി: പി.കെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആമിര്‍ഖാന്‍ നായകനാകുന്ന ചിത്രം ദങ്കലിന്റെ ട്രെയ്‌ലര്‍ പുറത്ത്. മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ദംഗല്‍ എന്ന ചിത്രം. ഒളിമ്പിക്‌സ് സ്വര്‍ണ മെഡലിനായി തന്റെ മകളെ പരിശീലിപ്പിക്കുന്ന കഥയാണ് ദംഗല്‍. മഹാവീറായി ആമിര്‍ അഭിനയിക്കുന്നു. സാക്ഷി തന്‍വാറാണ് ആമിറിന്റെ ഭാര്യയെ അവതരിപ്പിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് യുടിവി യാണ്. ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.