തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ സൗന്ദര്യം കുറഞ്ഞയാള്‍ താനാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. അല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മിനിസ്റ്റര്‍ അങ്ങ് തന്നെയാണ് സുന്ദരനെന്നായിരുന്നു സ്പീക്കറുടെ മറുപടി. റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു പിണറായി മന്ത്രിസഭയിലെ സുന്ദരനെക്കുറിച്ചുളള ചോദ്യവും ചര്‍ച്ചയായത്. സൗന്ദര്യചര്‍ച്ച സഭയില്‍ ചിരിപടര്‍ത്തി.

വീഡിയോ, കടപ്പാട്( റിപ്പോര്‍ട്ടര്‍ ടിവി)