കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധനത്തിനെക്കുറിച്ചും നിരോധനത്തിനുശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദി തകര്‍ത്തുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.