Connect with us

india

രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; നട്ടംതിരിഞ്ഞ് വ്യോമ, റെയില്‍ സര്‍വീസുകള്‍

ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി.

Published

on

ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ്. വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി.

ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില 7 ഡിഗ്രിയാണ്.

ഇന്നലെ വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടല്‍മഞ്ഞ് റെയില്‍, റോഡ്, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. വാരാണസി, ലഖ്നൗ, ആഗ്ര, പട്ന, ബറെയ്ലി എന്നീ വിമാനത്താവളങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു. അതേ സമയം, വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തില്‍ തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്യാനെത്തി; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍- വിഡിയോ

രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

Published

on

ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിലെ ജില്ലാ കോടതിയില്‍ വെച്ചാണ് സംഭവമുണ്ടായത്. രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

നര്‍സിങ് പൂര്‍ സ്വദേശിയായ മുസ്‌ലിം യുവാവിനാണ് ആക്രമണം നേരിട്ടത്. പിപാരിയ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനായി ഭോപ്പാലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അഭിഭാഷകരുടെ അടുത്തെത്തിയപ്പോള്‍ വിവരം ചോര്‍ന്നതായും പിന്നാലെ കോടതി സമീപത്ത് സംഘടനകള്‍ ഒത്തുകൂടുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കണമെന്ന് യുവാവ് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു അക്രമികള്‍ ആരോപിച്ചത്. അക്രമികള്‍ യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പിന്നാലെ സംഭവത്തില്‍ പൊലീസ് ഇടപെടുകയുണ്ടായി. ദമ്പതികളെ എം.പി നഗര്‍ പൊലീസ് സ്‌റ്റേ,നിലേക്ക് കൊണ്ടുപോവുകയും മൊഴി രേഖപ്പെടുത്തിയതുമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Continue Reading

india

ഹജ്ജ് 2025: വിദേശ ഇന്ത്യക്കാർക്ക് പാസ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം: ഹാരിസ് ബീരാന്‍ എം.പി

നേരത്തെ പാസ്‌പോര്‍ട്ട് കൊടുക്കേണ്ടി വരുമ്പോള്‍ ജോലി, വിദ്യാഭ്യാസം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാക്ക് പ്രയാസമാകും.

Published

on

ഹജ്ജിന് അവസരം ലഭിച്ച വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് അഡ്വ. ഹാരിസ് ബീരാന്‍ എം.പി.

നിലവില്‍ ഫെബ്രുവരി 18നുള്ളില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണം. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യനെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

നേരത്തെ പാസ്‌പോര്‍ട്ട് കൊടുക്കേണ്ടി വരുമ്പോള്‍ ജോലി, വിദ്യാഭ്യാസം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാക്ക് പ്രയാസമാകും. അതോടൊപ്പം മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്തടകാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക യാത്രാ ചിലവ് കുറക്കുന്നതിനും ഹാജിമാര്‍ക്കുണ്ടാവുന്ന ഇത്തരം പ്രയാസങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും മന്ത്രിയുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാവണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പട്ടു.

Continue Reading

india

കല്‍ക്കാജി സീറ്റില്‍ അതിഷിക്ക് വിജയം

ബിജെപിയുടെ രമേശ് ബിദുഡി, കോണ്‍ഗ്രസിന്‍റെ അല്‍ക്ക ലാംബ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികൾ.

Published

on

വന്‍തിരിച്ചടിക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി മുഖ്യമന്ത്രി കൂടിയായിരുന്ന അതിഷി മർലേനയുടെ ജയം. കല്‍ക്കാജി മണ്ഡലത്തിൽ നിന്നാണ് അതിഷി ജനവിധി തേടിയത്. ബിജെപിയുടെ രമേശ് ബിദുഡി, കോണ്‍ഗ്രസിന്‍റെ അല്‍ക്ക ലാംബ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികൾ.

ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തുവന്നത്.

കെജ്‌രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചതും ഈ 43കാരിയായിരുന്നു. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായതിന് പിന്നാലെ കെജ്‍രിവാള്‍ രാജിവച്ചിരുന്നു. തുടർന്നു നടന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോ​ഗത്തിലാണ് മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്‌രിവാൾ നിർദേശിച്ചത്. എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷണുമായുള്ള പരിചയത്തിലൂടെയാണ് അതിഷി പാർട്ടിയിലെത്തുന്നത്.

Continue Reading

Trending