തമിഴ് നടന്‍ ധനുഷിന്റെ മാതാപിതാക്കളാണെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ മേലൂര്‍ സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍. കേസ് ഹൈക്കോടതിയിലെത്തിയ സാഹചര്യത്തില്‍ ധനുഷിന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷ് പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ സുധ വെങ്കടേശ്വര്‍. ധനുഷിന്റെ മാതാപിതാക്കളായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് 1987-ല്‍ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളില്‍ ധനുഷിനെ കൊണ്ടുവന്ന് ചേര്‍ത്തതെന്ന് അധ്യാപിക പറഞ്ഞു.

dhanush2

ഈ സ്‌കൂളിലാണ് എല്‍.കെ.ജി മുതല്‍ ധനുഷ് പഠിച്ചതെന്നും ചരിത്രാധ്യാപിക കൂടിയായ അവര്‍ പറഞ്ഞു. സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ട്. ധനുഷിന്റെ സഹോദരിമാരായ വിമല, ഗിത എന്നിവരും അതേ സ്‌കൂളില്‍ തന്നെയാണ് പഠിച്ചിരുന്നതെന്നും ടീച്ചര്‍ പറഞ്ഞു. സ്‌കൂളിലെ രേഖകള്‍ തന്നെയാണ് യഥാര്‍ത്ഥ രേഖകളെന്നും പത്താംക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് ഒരു സര്‍ക്കാര്‍ രേഖയാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ കസ്തൂരിരാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍. ധനുഷ് മകനാണെന്ന് പറഞ്ഞ് ദമ്പതികള്‍ രംഗത്തെത്തിയത് അറിഞ്ഞിരുന്നുവെന്നും അതു കേട്ടപ്പോള്‍ ദും:ഖം തോന്നിയെന്നും അവര്‍ പറഞ്ഞു.

dhanush1കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ രംഗത്തെത്തിയതോടെ അതിനെതിരെ ധനുഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം അടയാള പരിശോധനക്ക് കഴിഞ്ഞ ആഴ്ച്ച ധനുഷ് കോടതിയിലെത്തിയിരുന്നു. അമ്മക്കൊപ്പമായിരുന്നു ധനുഷെത്തിയത്.