ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ ഇവരുടെ ജഴ്‌സിയുടെ പിന്നില്‍ ഇനി ദേവകി, സരോജ, സുജാത,എന്നീ പേരുകളായിരിക്കും. ഞെട്ടേണ്ട, സ്റ്റാര്‍ പ്ലസിന്റെ പുതിയ ക്യാമ്പയിന്റെ ഭാഗമാണിത്. നയീ സോച്ച് അതായത് പുതിയ ചിന്ത എന്നാണ് ക്യാമ്പയിനിന്റെ പേര്. അതായത് ഒരാളുടെ വളര്‍ച്ചക്ക് പിന്നില്‍ അച്ഛന്മാര്‍ മാത്രമല്ല, അമ്മമാരുടെ പ്രയ്ത്‌നവുമുണ്ട്. അത് കൂടി അംഗീകരിക്കണം. അമ്മമാരെ കൂടി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്യാമ്പയിന്‍. ഇതിന്റെ ഭാഗമായി സ്റ്റാര്‍ പ്ലസ് രസകരമായ പരസ്യം പുറത്തിറക്കിയിട്ടുണ്ട്.

ഒരു പരസ്യം ഇങ്ങനെ: ജഴ്‌സിയില്‍ ദേവകി എന്ന പേരുമായി വരുന്ന ധോണിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു, ദേവകി ആരാണെന്ന്. അമ്മയാണെന്ന് ധോണിയുടെ മറുപടി. എന്താണ് അമ്മയുടെ പേര് വെക്കാന്‍ കാരണം എന്ന് പത്രക്കാരന്റെ ചോദ്യത്തിന് ഇത്രയും നാള്‍ ഞാന്‍ അച്ഛന്റെ പേരാണ് ഉപയോഗിച്ചത്. അന്നൊന്നും നിങ്ങള്‍ കാരണം ചോദിച്ചില്ലല്ലോ എന്ന് മറുപടി. ഇത് പോലെ കോഹ്‌ലിയും രഹാനെയും ഓരോ കാരണം പറയുന്നുണ്ട്.

വീഡിയോ കാണാം.