ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ അഭിനയം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ വിവാഹശേഷം അഭിനയിക്കില്ലെന്ന് കാവ്യ വ്യക്തമാക്കിയിരുന്നെങ്കിലും ദിലീപുമായുള്ള വിവാഹശേഷവും അഭിനയിക്കില്ലെന്നാണ് ഇവരുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം ഇരുവരും നടത്തിയിട്ടില്ല. വിവാഹശേഷം ദുബായിലാണ് ദിലീപും കാവ്യയും.

ദിലീപ്-കാവ്യ വിവാഹത്തിന് സോഷ്യല്‍മീഡിയയിലടക്കം വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. മഞ്ജുവാര്യര്‍ക്ക്് പിന്തുണ നല്‍കിയും സോഷ്യല്‍മീഡിയ സജീവമായിരുന്നു. കാവ്യമാധവന്‍ അഭിനയജീവിതത്തില്‍ നിന്ന് വിടപറയുന്നുവെന്നും ദിലീപിനൊപ്പം മാത്രം അഭിനയിക്കുമെന്നും ചില ഓണ്‍ലൈനുകളില്‍ വാര്‍ത്തവന്നിരുന്നു. എന്നാല്‍ ഇതിനും പരസ്യപ്രതികരണം ഇവരില്‍ നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ നവംബര്‍25ന് കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വളരെ ലളിതമായ ചടങ്ങില്‍ സിനിമാമേഖലയിലെ സുഹൃത്തുക്കളും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജുവാര്യരും വിവാഹശേഷം അഭിനയം നിര്‍ത്തിയിരുന്നു. പിന്നീട് വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു തിരിച്ച് സിനിമയിലെത്തിയത്.