ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ഡി.കെ ശിവകുമാര്‍. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.

സംസ്ഥാനത്ത് ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി നേതാക്കന്‍മാര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്നും എത്ര രൂപയാണ് അവര്‍ക്ക് ഓഫര്‍ കൊടുത്തിട്ടുള്ളതെന്നുമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയാം.

മകര സംസ്‌ക്രാന്തിക്ക് ശേഷം വിപ്ലവമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് നോക്കാം. കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും ഡി.കെ പറഞ്ഞു.