Video Stories
ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റ് ഭീഷണിയില്‍
കെ. മൊയ്തീന്‍കോയ
അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തിരിച്ചടിയാവുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി റൊണാള്‍ഡ് ട്രംപ് തന്നെ വരണം എന്ന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചുവന്നത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രകീര്‍ത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ വാക്കുകള്‍ പുറത്തുവന്നത്. ഇരുവരും വാനോളം പരസ്പരം പുകഴ്ത്താനും മറന്നില്ല. എന്നാല്‍ മോദിയുടെ പ്രശംസ അറംപറ്റിയോ എന്ന് സംശയിക്കാവുന്ന സംഭവവികാസങ്ങളാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നടപടി തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതികളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉക്രൈന് പ്രസിഡണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമായ തെളിവോടെ പുറത്തുവന്നതാണ് ട്രംപിനെ കുടുക്കിയത്. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളിയായ മുന്‍ വൈസ് പ്രസിഡണ്ട് ഡെമോക്രാറ്റിക്കുകാരനായ ജോ ബൈഡനെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് സംഭാഷണത്തില്‍ അഭ്യര്‍ത്ഥിച്ചുകാണുന്നത്. ബൈഡനും മകനും ഉക്രൈനില്‍ ഒരു പ്രകൃതിവാതക കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയിരുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനാണ് ഉക്രൈന് പ്രസിഡണ്ടിനോട് വ്യക്തിപരമായി സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ ഉക്രൈന് പ്രസിഡണ്ട് റമിസെല ഇക്കാര്യത്തില്‍ വാഗ്ദാനമൊന്നും അമേരിക്കന്‍ പ്രസിഡണ്ടിന് നല്‍കിയിട്ടില്ല. ഇത്തരമൊരു അഭ്യര്‍ത്ഥനതന്നെ അമേരിക്കന്‍ ഭരണഘടനാവിരുദ്ധമാണെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ കൂടിയായ നാന്‍സി പെലോസി കുറ്റപ്പെടുത്തി.
അമേരിക്കയില്‍ മാത്രമല്ല ഉക്രൈനിലും ടെലഫോണ്‍ അഭ്യര്‍ത്ഥന വിവാദമായി കഴിഞ്ഞു. സംഭാഷണത്തിന്റെ വിവരങ്ങള്‍ വിവിധ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല എന്ന വൈറ്റ്ഹൗസ് അവകാശവാദം ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തി എന്ന കാര്യം ഇതുവഴി തുറന്നു സമ്മതിക്കുന്നുണ്ട്. ഇംപീച്ച്മെന്റിലേക്കുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക പ്രതിനിധി ഇതുമായി ബന്ധപ്പെട്ട് രാജി സമര്‍പ്പിച്ചു കഴിഞ്ഞു അടുത്ത ദിവസം തന്നെ അന്വേഷണ സമിതി മുമ്പാകെ ഹാജരാകാന്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈന് പ്രസിഡണ്ട് റമിസെലയോട് നടത്തിയ ആശയവിനിമയത്തിന്റെ പൂര്‍ണ്ണ രേഖകള്‍ സമിതി മുമ്പാകെ ഹാജരാക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവിനോട് അന്വേഷണ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ശേഷം അന്വേഷണസമിതിയാണ് റൊണാള്‍ഡ് ട്രംപ് നടത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടി ട്രംപിനെതിരെ രണ്ടുംകല്‍പ്പിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപ് തന്നെയാണ്. വിദേശ രാജ്യങ്ങളോട് ട്രംപ് ഈ നിലയില്‍ സഹായം തേടുന്നത് ഇതാദ്യമായല്ല. അമേരിക്കന്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ ഇസ്രാഈല്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമം തടഞ്ഞതും പ്രസിഡണ്ട് തന്നെയാണ് ആണ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി അംഗങ്ങളായ രണ്ട് മുസ്ലിം വനിതാഅംഗങ്ങളുടെ സന്ദര്‍ശനമാണ് തടഞ്ഞത്. സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍, ഫലസ്തീന് വംശജയായ റാഷിദ് തലയില്‍ എന്നിവര്‍ക്കാണ് ഈ ദുരനുഭവം.
സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇസ്രാഈലി പ്രധാനമന്ത്രി നെതന്യാഹു നേരിട്ട് ടെലഫോണില്‍ വിളിച്ചാണ്് സന്ദര്‍ശനം തടഞ്ഞത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണ്. ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള കോമാളിവേഷമായി അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ഇതുവഴി ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുകയാണ്. ഇല്‍ഹാന്‍ ഒമറിനെ വംശീയമായി അധിക്ഷേപിച്ചതും ആരും മറന്നിട്ടില്ല. 30 വര്‍ഷം മുമ്പ് സോമാലിയയില്‍നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായ ഇവര്‍ സൊമാലിയയിലേക്ക് തിരിച്ചു പോകണമെന്നാണ് പ്രസിഡണ്ട് ആവശ്യപ്പെട്ടത്. ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.
ഹൂസ്റ്റണിലെ ചടങ്ങിനിടയില്‍ പ്രശംസകള്‍ വായിക്കുമ്പോള്‍ ഇരു രാഷ്ട്രീയ നേതാക്കന്മാരും രാഷ്ട്രീയ മര്യാദയും സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങളും വിസ്മരിച്ചു എന്നത് നിര്‍ഭാഗ്യകരമാണ്. നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യന്‍ രാഷ്ട്രപതി എന്ന് വിശേഷിപ്പിച്ചത് സംഘ്പരിവാര്‍ അജണ്ടക്ക് ശക്തിപകരുന്നതാണ്. രാഷ്ട്രപതി മഹാത്മാഗാന്ധിയെ വിസ്മരിക്കാനും വിസ്മൃതിയില്‍ തള്ളാനും സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ടിന്റെ മോഡി പ്രശംസ ആക്കംകൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല. ട്രംപ് സര്‍ക്കാര്‍ തന്നെ അമേരിക്കയില്‍ ഇനിയും അധികാരത്തില്‍ വരണം എന്ന മോദിയുടെ പ്രകീര്‍ത്തനം പ്രതിപക്ഷ ഡെമോക്രാറ്റിക് സ്വാധീനമുള്ള ഹൂസ്റ്റണിലും തൊട്ടടുത്ത പ്രവിശ്യകളിലും ഇന്ത്യന്‍ വംശജരില്‍ വളരെയേറെ സ്വാധീനം ചെലുത്തും. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തുല്യമായി ഈ നീക്കത്തെ കാണുന്നതില്‍ തെറ്റില്ല. രാഷ്ട്രാന്തരീയ മര്യാദയുടെ ലംഘനമായി ഡെമോക്രാറ്റിക് പാര്‍ട്ടി ഈ നീക്കത്തെ കുറ്റപ്പെടുത്തി കഴിഞ്ഞു. ട്രംപിന് അനുകൂലമായി ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമായി പ്രതിപക്ഷം ഇതിനെ കാണുന്നു.
ഇസ്രാഈലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹു ഈ തന്ത്രം നോക്കിയതാണ്. പ്രചാരണ ബോര്‍ഡുകളില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ഫോട്ടോ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭരണകൂടത്തിന്റെ വികലമായ നിലപാടുകള്‍ ലോക സമൂഹത്തിനുമുമ്പില്‍ അമേരിക്കയെ ഒറ്റപ്പെടുകയാണ്. പാരീസ് കാലാവസ്ഥാ ഉച്ചകോടി, ഇറാന് ആണവ കരാര്‍, റഷ്യന്‍ കരാര്‍ എന്നിവയില്‍നിന്നൊക്കെ ഏകപക്ഷീയമായി പിന്മാറി. സ്വന്തം രാജ്യത്ത് രണ്ടരക്കോടി വരുന്ന സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ആരോഗ്യ സുരക്ഷാപദ്ധതി തന്റെ മുന്‍ഗാമിയായ ബരാക് ഒബാമ കൊണ്ടുവന്നതുകൊണ്ട് മാത്രം പിന്‍വലിച്ചു. ലോക സംഘര്‍ഷങ്ങളില്‍ അമേരിക്ക ഇപ്പോള്‍ സ്വീകരിക്കുന്നത് സമാധാനത്തിന് ന്റെ പാതയല്ല. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത് അറബ് ലോകത്തെ പിണക്കി. ഇറാനുമായി ഏറ്റുമുട്ടാന്‍ അറബ് രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍തന്നെ അവരുമായി ചര്‍ച്ചക്ക് അണിയറ നീക്കവും അമേരിക്ക നടത്തുന്നു.
തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും അത് എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നുമാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ ചോദ്യം. മുന്‍ഗാമി ബറാക് ഒബാമക്ക് എന്തുകൊണ്ടാണ് നോബല്‍ സമ്മാനം നല്‍കിയത് എന്നും അദ്ദേഹം ചോദിക്കുന്നു. സിറിയയിലെ യസീദി വംശജയായ ആക്ടിവിസ്റ്റ് നാദിയ മുറാദിനെ അധിക്ഷേപിച്ചത് ലോക വാര്‍ത്തയായതാണ്. നോബല്‍ സമ്മാന ജേതാവായ ഹായ് നാദിയ വൈറ്റ്ഹൗസില്‍ പ്രസിഡണ്ടിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ഇത്തരമൊരു ദുരനുഭവമുണ്ടായത്. ലോക സംഘര്‍ഷങ്ങളും രാജ്യങ്ങളെ തമ്മിലടിപ്പിക്കാനും അമേരിക്കയുടെ വികാരപരമായ സമീപനം മറ്റു രാജ്യങ്ങള്‍ക്ക്മേല്‍ അടിച്ചേല്‍പ്പിക്കാനും അദ്ദേഹത്തിന്റെ ഭരണകൂടം നടത്തുന്ന നീക്കം പലപ്പോഴും ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിക്കുന്നു. പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്‍ അമേരിക്കന്‍ ജനത അടുത്ത വര്‍ഷം നീങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കാനാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ നീക്കം. സ്വന്തം പാര്‍ട്ടിയില്‍തന്നെ നിരവധി പേര് റൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പല നിലപാടുകളോടും വിയോജിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇംപീച്ച് മെന്റ് വിജയിച്ചാലും ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമാകുമെന്ന നിരവധി ഘടകങ്ങള്‍ ഒത്തുവന്നിട്ടുണ്ട്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india18 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala16 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports14 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

