Culture
‘മുസ്‌ലിംകളെ വീട്ടില്‍ കയറ്റാന്‍ പാടില്ല’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
ജയ്പൂര്‍: വര്‍ഗീയ പരാമര്‍ശവുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാള്‍. മുസ്‌ലിംകളെ വീട്ടില്‍ കയറ്റരുതെന്നും കുറ്റവാസനയുള്ളവരാണ് അവരെന്നുമായിരുന്നു അല്‍വാര്‍ എം.എല്‍.എയായ ബന്‍വാരിയുടെ വിവാദ പ്രസ്താവന.
തന്റെ ഓഫീസില്‍ മുസ്‌ലിംകളെ കയറ്റാറില്ലെന്നും മുസ്‌ലിംകളില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ അകലം പാലിക്കണമെന്നും ബന്‍വാരി പറഞ്ഞു.
ഇന്നലെ നടന്ന സമുദായ യോഗത്തിലാണ് ബന്‍വാരിലാല്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മുസ്‌ലിംകള്‍ കുറ്റവാസനയുള്ളവരാണെന്നും താന്‍ അവരോട് വോട്ട് ചോദിക്കാറില്ലുമെന്നായിരുന്നു പ്രസ്താവന.
വിവാദ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിശദീകരണം തേടിയെങ്കിലും എം.എല്‍.എ ഇതേ നിലപാട് ആവര്‍ത്തിച്ചു.
Meo sect of Muslims never votes for #BJP. I also do not go to them for votes. Asking for votes from them would mean I would be compelled to help them in getting away with crimes they regularly commit. So I always stay away from them: BL Singhal, BJP MLA from Alwar. #Rajasthan pic.twitter.com/1yAuy91AQp
— ANI (@ANI) 10 April 2018
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
kerala
പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.
പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.
news
മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.
ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന് അമിത് ഷാ വളര്ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്ഗെ
-
kerala3 days agoമലയാറ്റൂരില് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്കുട്ടി മരിച്ചനിലയില്
-
Sports1 day agoകൂച്ച് ബെഹാര് ട്രോഫിയില് ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്സിന് കേരളത്തിന് തോല്വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന് ജലാതിര്ത്തിയില് പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള് നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala2 days agoവ്യാജരേഖ ചമച്ച് വോട്ടര് പട്ടികയില് പേര് ചേര്ത്തു; സിപിഎം സ്ഥാനാര്ഥി ഉള്പ്പെടെ മൂന്നുപേര്ക്കെതിരെ കേസ്
