മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരയിലുള്ള ദുല്‍ഖര്‍ സല്‍മാനും ന്യൂജന്‍ സിനിമയുടെ തുടക്കക്കാരനായ അമല്‍ നീരദ് ടീമും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ പേര് സിഐഎ (കോമ്രെയ്ഡ് ഇന്‍ അമേരിക്ക) എന്നാണ്. ചുകന്ന പശ്ചാത്തലത്തില്‍ പറക്കുന്ന അമേരിക്കന്‍ കൊടിക്ക് മുന്നിലായി നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററില്‍. അമേരിക്കയുടെ പതാകയിലെ താരകങ്ങള്‍ക്കിടയിലായി കമ്മ്യൂണിസ്റ്റ് ചിഹ്നമായ അരിവാള്‍ ചുറ്റികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപ്ലവകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നതെന്നാണ് അണിയറ സംസാരം.


തന്റെ സാമൂഹ മാധ്യമ പേജുകളിലായി ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ആദ്യ പോസ്റ്ററിന് വന്‍ പ്രചാരണം ലഭിച്ചതോടെ രണ്ടാം പോസ്റ്ററും ദുല്‍ക്കര്‍ പോസ്റ്റു ചെയ്തു. സിനിമയുടെ ഔദ്യോഗിക പേജിലും ഡിക്യൂ വിന്റെ പേജിലുമായ ഒരേ പശ്ചാത്തലത്തില്‍ തന്നെയായ മൂന്ന് പോ്‌സ്റ്ററുകളാണ് പുറത്തിറയത്.

16425830_1221966834538291_3732611609604357830_nഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അമേരിക്കയിലായിരുന്നു. ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തും. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് ചിത്രത്തിന്റെ കഥ. ഗോപി സുന്ദറിന്റേതാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിര്‍വഹിക്കുക.