തട്ടിപ്പിനെതിരേ വിദേശ ഇന്ത്യക്കാര്‍ക്കു മുന്നറിയിപ്പുമായി ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ പെടരുതെന്നും പണം ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ഫോണ്‍ ചെയ്യാറില്ലെന്നും പത്രക്കുറിപ്പ് അറിയിച്ചു.

ദുബായ്, ഉത്തര എമിരേറ്റ്‌സ് എന്നിവിടങ്ങളിലെ ഇന്ത്യക്കാരായ ചിലര്‍ക്ക് കോണ്‍സുലേറ്റിന്േറത് എന്ന പേരില്‍ ഫോണ്‍ സന്ദേശമെത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഫോണ്‍ സന്ദേശം ലഭിക്കുന്നവര്‍ യുഎഇയിലെ ചില കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചെന്നും അതിനാല്‍ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെന്നുമായിരുന്നു അജ്ഞാതരുടെ ഫോണ്‍ സന്ദേശം. എന്നാല്‍ കോണ്‍സുലേറ്റ് അത്തരത്തില്‍ ഫോണ്‍ ചെയ്യാറില്ലെന്നും ഇത്തരം വിളികള്‍ സംബന്ധിച്ച് കോണ്‍സുലേറ്റിനെ ഇ-മെയില്‍ മുഖേന അറിയിക്കണമെന്നും കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ദുബായ് പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് തട്ടിപ്പില്‍ അന്വേഷണം നടത്തി വരികയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.