kerala

പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനുമുകളില്‍ കയറി കയറി നൃത്തം, പോലീസുകാരെയും ആക്രമിച്ചു

By webdesk17

November 25, 2024

പള്ളിപ്പെരുന്നാളിനിടെ പോലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്ത് യുവാവ്. ഇത് തടയാനെത്തിയ പോലീസുകാരെ യുവാവും സംഘവും ആക്രമിച്ചു. തൃശ്ശൂര്‍ പേരാമംഗലം ആമ്പക്കാടായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ളിപ്പെരുന്നാളിനിടെ യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് യുവാവ് പോലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്തത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.

അബില്‍ എന്നയാളും കൂട്ടാളികളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഞ്ചാവും മദ്യവും കഴിച്ച് ലഹരിയിലായിരുന്നു. സംഭവത്തില്‍ നാലു പ്രതികളെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായും ഇവരെ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.