Connect with us

Video Stories

ഓര്‍മയെ പുല്‍കി ‘സിതാര’

Published

on

കണ്ണൂര്‍: പ്രതിസന്ധികളുടെ കൊടുങ്കാറ്റിലും പേമാരിയിലും സുരക്ഷയേകിയ ആ വന്‍മരം കടപുഴകിയപ്പോള്‍ അവശേഷിച്ച മധുരസ്മരണകളെ പുല്‍കുകയാണ് സിതാര. ജീവിതവഴിത്താരയില്‍ ഒരിക്കലെങ്കിലും ജനനേതാവിന്റെ കരുതലും സ്‌നേഹവും അനുഭവിച്ചറിഞ്ഞവര്‍, പിതൃ വാത്സല്യം നുകര്‍ന്നവര്‍, ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും പടുകുഴിയില്‍ തങ്ങള്‍ക്ക് നേരെ നീണ്ട ആ കാരുണ്യഹസ്തങ്ങളുടെ

ഊര്‍ജ്ജത്തില്‍ ഉയിര്‍ത്തെഴുന്നേറ്റവര്‍, സമൂഹം തീര്‍ത്ത അക്ഷരവിലക്കില്‍പ്പെട്ട് ഉഴലവെ നേതാവ് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്ഷരവെളിച്ചത്തില്‍ ജീവിതം കരുപ്പിടിച്ചവര്‍ എന്നിങ്ങനെ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ സന്ദര്‍ശകരുടെ ഒഴുക്കാണ് ഇ അഹമ്മദിന്റെ കണ്ണൂര്‍ താണയിലെ വസതിയായ സിതാരയില്‍.

വിധി തന്നില്‍ നിന്നും പ്രിയപിതാവിനെ തട്ടിയെടുത്തപ്പോള്‍ ആ ശൂന്യത അറിയിക്കാതെ വാത്സല്യവര്‍ഷം ചൊരിഞ്ഞ പിതൃതുല്ല്യനായ അഹമ്മദിന്റെ വസതിയില്‍ ഇന്നലെ അതിരാവിലെ തന്നെ ഡോ.എം.കെ മുനീര്‍ എത്തിയിരുന്നു. ഉള്ളിലെ വേദന കടിച്ചമര്‍ത്താന്‍ അദ്ദേഹം നന്നേ പണിപ്പെട്ടു. പാണക്കാട് നിന്നും ഹമീദലി ശിഹാബ് തങ്ങളും എത്തി. വ്യവസായ പ്രമുഖനായ പി.കെ അഹമ്മദ്, എം.എ യൂസഫലിയുടെ മരുമകന്‍ ഷംസീര്‍, അല്‍മദീന ഗ്രൂപ്പ് ഉടമ പാക്കരി കുഞ്ഞബ്ദുല്ല ഹാജി, എം.എല്‍.എമാരായ പി.കെ ബഷീര്‍, പാറക്കല്‍ അബ്ദുല്ല,കെ.എം ഷാജി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരും സിതാരയിലെത്തി.

വിശ്വപൗരന്റെ വസതിയില്‍ രാജ്യത്തിന് പുറത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സന്ദര്‍ശകരെത്തി. സന്ദര്‍ശകരെ അഹമ്മദിന്റെ മക്കളായ റയീസ് അഹമ്മദ്, നസീര്‍ അഹമ്മദ്, ഡോ.ഫൗസിയ, അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ റാഫി, ഷഫീഖ്, നസീര്‍, ഇസ്മായില്‍, വി.പി വമ്പന്‍ എന്നിവര്‍ സ്വീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending