Video Stories
കുടിയേറാത്ത കണ്ണേ മടങ്ങുക
അഭയാര്‍ത്ഥി ദുരിതത്തില്‍ നിന്നും ജീവിതത്തിന്റെ മറുകര തേടിയിറങ്ങിയ അച്ഛനും മകള്‍ക്കും പാതിവഴിയില്‍ ജീവന് നഷ്ടപ്പെട്ട കാഴ്ച ലോകത്തിന്റെ കരളലിയിക്കുന്നതാണ്. അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ കരുതല്‍ തേടിയ കുഞ്ഞു വലേറിയയും കുഞ്ഞോമനയെ കൈവിടാതെ കൂട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന് മാര്‍ട്ടിനസും അഭയാര്‍ത്ഥി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചെളിക്കുഴിയില്‍ മരിക്കാത്ത ചിത്രമായി പതിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിന്റെ പേരില്‍ അമേരിക്കയും മെക്സിക്കോയും നടപ്പിലാക്കുന്ന കര്‍ശന നയങ്ങളുടെ ഒടുവിലത്തെ ഇരയാണ് ലോകത്തെ കരയിച്ചുകിടന്ന ഈ അച്ഛനും മകളും. രണ്ടു രാഷ്ട്രങ്ങളും തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കാനുള്ള അതിവ്യഗ്രതയില്‍ ആട്ടിയോടിക്കപ്പെടുന്ന ആയിരങ്ങള്‍ ആരാരും കാണാത്ത ആഴിക്കടലില്‍ മുങ്ങി മരിക്കുന്നത് പതിവായിരിക്കുകയാണ്. ഐലാന്‍ കുര്‍ദിക്കുശേഷം കഴിഞ്ഞ ദിവസം ലോകത്തിന്റെ കണ്ണുനനയിച്ച അച്ഛനും മകള്‍ക്കുമിടയില്‍ പിടഞ്ഞുവീണു മരിച്ചവരുടെ നിലവിളികള്‍ ആരും കേട്ടില്ലെന്നതാണ് കരളുരുകുന്ന ഇത്തരം കാഴ്ചയുടെ ആവര്‍ത്തനം. ഹോണ്ടുറാസിലും ഗ്വാട്ടിമലയിലും എല്‍സാല്‍വഡോറിലും അനിയന്ത്രിതമായി തുടരുന്ന ആക്രമണങ്ങളും ദാരിദ്ര്യവും ഇനിയും ലോകം കണ്ണുതുറന്നു കണ്ടില്ലെങ്കില്‍ ഇവ്വിധം ദയനീയ കാഴ്ചകള്‍ക്ക് അവസാനമുണ്ടാകില്ല. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ നിലപാടുകളാണ് കുടിയേറ്റക്കാരെ കൂടുതല്‍ സാഹസത്തിലേക്കും അപകടത്തിലേക്കും തള്ളിവിടുന്നതെന്ന കാര്യം തീര്‍ച്ച. കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നര്‍ത്ഥം. അപകടംപിടിച്ച പാതകളിലൂടെ നീങ്ങാന്‍ അഭയാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന വികാരം ഇതാണ്. അതുകൊണ്ടുതന്നെ അമേരിക്ക വിചാരിച്ചാല്‍ മാത്രമേ കുടിയേറ്റക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. കുടിയേറ്റക്കാരെ ഒന്നൊഴിയാതെ കുടിയൊഴിപ്പിക്കാനുള്ള ട്രംപിന്റെ നികൃഷ്ടമായ തീരുമാനത്തിനെതിരെ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നവെന്നതാണ് ലോകത്തെ നടുക്കിയ ചിത്രത്തിന്റെ പാഠം.
അമേരിക്ക-മെക്സിക്ക അതിര്‍ത്തിയില്‍ റിയോ ഗ്രാന്റെ നദിക്കരയിലാണ് കഴിഞ്ഞ ദിവസം വലേറിയയുടെയും മാര്‍ട്ടിനസിന്റെയും മൃതദേഹം നൊമ്പരക്കാഴ്ചയായി അടിഞ്ഞുകൂടിയ നിലയില്‍ കണ്ടത്. എല്‍ സാല്‍വദോറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളായ ഓസ്കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് രെമിരസും മകള്‍ വലേറിയയും വെള്ളംകുടിച്ചു വീര്‍ത്ത ശരീരവുമായി ഒറ്റക്കുപ്പായത്തിനുള്ളില്‍ കമഴ്ന്നുകിടക്കുന്ന ചിത്രം അങ്ങേയറ്റം ഹൃദയഭേദകമാണ്. മകളെ അമേരിക്കയുടെ കരക്കെത്തിച്ച ശേഷം ഭാര്യയെ കൊണ്ടുപോകാനായി തിരിക്കുന്നതിനിടെ മകള്‍ വെള്ളത്തില്‍ വീണത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ചുഴിയില്‍പെട്ടത്. ഈ കുടുംബം മെക്സിക്കോയില്‍ എത്തിയിട്ട് രണ്ടു മാസത്തിലേറെയായി. കൊടും ചൂടില്‍ വെന്തുരുകുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ താമസം അസഹനീയമായപ്പോള്‍ നദി കടന്ന് അക്കരെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിനാണ് എല്‍ സാല്‍വദോറില്‍ നിന്ന് ഓസ്കാര്‍ കുടുംബവുമായി അമേരിക്കയിലേക്ക് പുറപ്പെട്ടത്. അമേരിക്കയില്‍ അഭയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈകിയതോടെയാണ് നീന്തി അതിര്‍ത്തിയിലെത്താന്‍ രെമിരസ് തീരുമാനിച്ചത്. എന്നാല്‍ പുതുജീവിതത്തിലേക്കു പ്രതീക്ഷയോടെ നീന്തിക്കയറാനാകാതെ പാതിവഴിയില്‍ പിടഞ്ഞുവീണു മരിക്കാനായിരുന്നു ആ അച്ഛന്റെയും മകളുടെയും വിധി. ഇത് കുടിയേറ്റത്തെ കാടത്തമായി കാണുന്ന അമേരിക്കന്‍ അച്ചുതണ്ടിനെതിരെയുള്ള അടങ്ങാത്ത പ്രതിഷേധാഗ്നിയായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്.
പഞ്ചാരമണലിനെ പുല്കി ചേതനയറ്റു കിടന്നിരുന്ന ഐലാന്‍ കുര്‍ദിയെ ലോകം ഇന്നും മറന്നിട്ടില്ല. മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുമുങ്ങി തീരത്തടിഞ്ഞ ഐലാനായിരുന്നു അഭയാര്‍ത്ഥി ദുരിതത്തിന്റെ ഇതുവരെയുള്ള നേര്‍ചിത്രം. ഇപ്പോള്‍ ഐലാനെപ്പോലെ തന്നെ വേദനയാവുകയാണ് മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം.
കുടിയേറ്റക്കാരെ പ്രതിരോധിക്കാന്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള പുറപ്പാടിലാണ് ഡൊണാള്‍ഡ് ട്രംപ്. മതില് കെട്ടാന്‍ അനുമതിയില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഡെമോക്രാറ്റുകള്‍ തടസം നില്‍ക്കുന്നതിനാലാണ് ട്രംപിന് തീരുമാനവുമായി സധൈര്യം മുന്നോട്ടുപോകാന്‍ കഴിയാത്തത്. അഭയാര്‍ത്ഥികളെ അകറ്റിനിര്‍ത്താന്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും അഭിമാന പ്രശ്നവുമാണ്. മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മതിലിന്റെ കാര്യത്തില്‍ അമേരിക്കയെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ട്രംപ് അഭയാര്‍ത്ഥി നയം കടുപ്പിച്ചാണ് കുടിയേറ്റക്കാരോട് പക തീര്‍ക്കുന്നത്. മതിലിനുള്ള 570 കോടി ഡോളറിന്റെ ധനാഭ്യാര്‍ത്ഥന ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ എതിര്‍ത്തത് ഷട്ട് ഡൗണ്‍ എന്ന ഭരണപ്രതിസിന്ധിയിലാണ് രാജ്യത്തെ കൊണ്ടെത്തിച്ചത്. ലാകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാരായ അമേരിക്കക്ക് കാലം തിരിച്ചടി നല്‍കുന്നതിന്റെ തുടക്കമായിരുന്നു അത്.
ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണ പ്രശ്നമാണ് അഭയാര്‍ത്ഥികള്‍. ഏഴ് കോടിയിലധികം പേരാണ് ഇന്ന് ലോകത്ത് അഭയാര്‍ത്ഥികളായുള്ളത്. പാശ്ചാത്യ ശക്തികളുടെ ആര്‍ത്തിയും യുദ്ധകൊതിയും ആയുധക്കച്ചവട തന്ത്രവുമാണ് ഇത്രയേറെ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചെടുത്തത്. അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ അഭയാര്‍ത്ഥികളുടെ കണക്ക്. സിറിയയില്‍ 5.5 മില്യണ്‍ അഭയാര്‍ത്ഥികളാണുള്ളത്. ഏഴ് വര്‍ഷത്തിനകം നാലു ലക്ഷം പേരാണ് ഇതില്‍ മരിച്ചുവീണത്. 2.9 മില്യണ്‍ അഭയാര്‍ത്ഥികളെ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണും ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 2.40 മില്യണ്‍ കുടിയേറ്റക്കാരുമാണുള്ളത്. ഈജിപ്തില്‍ 1.22,000 പേരും സിറിയയിലെ ഫലസ്തീന് ക്യാമ്പില്‍ 4.60 ലക്ഷം കുടിയേറ്റക്കാരും സൗത്ത് സുഡാനില്‍ അഭയാര്‍ത്ഥികളായി 7.37 ലക്ഷം പേരും പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന് അഭയാര്‍ത്ഥികളുമുണ്ട്. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്മര് അഭയാര്‍ത്ഥികള്‍. ഇന്ത്യയിലുമുണ്ട് പതിനായിരക്കണക്കിന് മ്യാന്മര് അഭയാര്‍ത്ഥികള്‍. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ മനുഷ്യരായി കാണാനും പരിഗണിക്കാനുമുള്ള മനോഭാവം ലോകശക്തികള്‍ക്ക് പകര്ന്നുനല്കാനുമുള്ള ധാര്‍മിക ഉത്തരവാദിത്വം ഐക്യരാഷ്ട്ര സംഘടനക്കുണ്ട്. ലോക മന:സാക്ഷി ഞെട്ടിത്തരിച്ച ദുരന്ത ചിത്രത്തിലേക്കെങ്കിലും യു.എന്നിന്റെ കണ്ണു പതിയട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

